നമ്മളെല്ലാവരും തന്നെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വളരെയധികം നിസ്സഹായരായി നിന്നിട്ടുള്ളവരാണ് തുടർന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ കയ്യിലെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും ഒരു തരി പോലും അനക്കാൻ വയ്യാതെ തടസ്സങ്ങളിൽ പകച്ചുനിന്നു പോയവർ ആകാം. ജീവിതത്തിൽ ചില സമയങ്ങളിൽ അവസ്ഥകൾ കൊണ്ട് സാഹചര്യങ്ങൾ കൊണ്ട് നമ്മൾ തടസ്സത്തിൽ നിന്ന് പോകാറുണ്ട് വളരെയധികം വിഷമമുള്ള കാലഘട്ടം ആയിരിക്കും ഇത്തരത്തിലുള്ള സമയം എന്ന് പറയുന്നത്. നമ്മുടെ കണ്ണുകൾ നമ്മൾ അറിയാതെ തന്നെ നിറഞ്ഞു പോകുന്നു ഉണ്ടാകാം.
ഇത്തരത്തിൽ നമ്മൾ വിഷമിച്ചു പോകുന്ന നിസ്സഹായരായി നിൽക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ നമുക്ക് പ്രാർത്ഥിക്കാൻ പറ്റുന്ന ഒരു മന്ത്രവും നേരാവുന്ന ഒരു വഴിപാടും എന്താണെന്ന് നോക്കിയാലോ. ബുദ്ധിയുടെയും ശക്തിയുടെയും ഇരിപ്പിടമാണ് മഹാഗണപതി ഭഗവാൻ വിഘ്ന രാജനാണ് ഭഗവാൻ എല്ലാ തടസ്സങ്ങളെയും നീക്കുന്ന സ്വരൂപമാണ് ഗണപതി ഭഗവാൻ. ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുകയാണെങ്കിൽ എത്ര വലിയ തടസ്സങ്ങൾ ഉണ്ടായാലും അതെല്ലാം മുന്നിൽ നിന്നുകൊണ്ട് തകർത്തെറിഞ്ഞ് മുന്നോട്ടുപോകാൻ നമുക്ക് സാധിക്കും.
ഇതിനുവേണ്ടി ചെയ്യേണ്ട കാര്യം വിഷമങ്ങൾ വന്ന് നിൽക്കുന്ന സന്ദർഭങ്ങളിൽ ഗണപതി ക്ഷേത്രങ്ങളിൽ പോയി ഭഗവാനെ കറുക സമർപ്പിക്കുക കറുകമാലയോ അല്ലെങ്കിൽ കറുക കൊണ്ടുള്ള അഭിഷേകം നടത്താവുന്നതാണ്. നമ്മുടെ എല്ലാ വിഷമതകളും തടസ്സങ്ങളും നീക്കി തരണമെന്ന് ഭഗവാനോട് പ്രാർത്ഥിക്കുക. ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രം പ്രാർത്ഥിക്കുകയും ചെയ്യുക.
അതുപോലെ 12 ഏത്തം ഇടുക. അതോടെ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ തെറ്റുകൾക്കും ഭഗവാൻ പൊറുത്തു തരുന്നതായിരിക്കും. ഇതുപോലെ ചെയ്യുകയാണെങ്കിൽ യാതൊരു സംശയവും വേണ്ട മുന്നിൽ കാണുന്ന എല്ലാ തടസ്സങ്ങളും നീങ്ങി നമ്മൾ ആഗ്രഹിക്കുന്നത് പോലെ സന്തോഷത്തോടെ എല്ലാ കാര്യങ്ങളും മുന്നോട്ടുപോകുന്നതായിരിക്കും അതിനായി ഭഗവാന്റെ അനുഗ്രഹം നമ്മളോടൊപ്പം എപ്പോഴും ഉണ്ടാവുകയും ചെയ്യും. Credit : Infinite stories