മഹാവിഷ്ണുവിന്റെയും അവതാരങ്ങളിൽ എല്ലാവർക്കും ഭക്തിയും അതോടൊപ്പം സ്നേഹവും ഉള്ള ഒരു അവതാരമാണ് ശ്രീകൃഷ്ണൻ. ഭഗവാന്റെ ബാലകാലം മുതൽ തന്നെ തുടങ്ങുന്ന കഥകൾ എല്ലാവർക്കും തന്നെ മനപ്പാഠവുമാണ്. പ്രായഭേദമന്യേ എല്ലാവർക്കും തന്നെ കൃഷ്ണനെ വളരെ ഇഷ്ടവുമാണ്. അതുപോലെ തന്നെയാണ് തന്റെ ഭക്തരെ ശ്രീകൃഷ്ണ ഭഗവാൻ സ്നേഹിക്കുന്നതും ഭക്തർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിലും സങ്കടങ്ങൾ ഉണ്ടെങ്കിലും ഉടനെ അതെല്ലാം തീർത്തു കൊടുത്ത് ഒരു തുണയായി ഭഗവാൻ എപ്പോഴും കൂടെ തന്നെ ഉണ്ടാകും.
ഒരു ശ്രീകൃഷ്ണ ഭക്തനോ ഭക്തയോ ആണെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും ലളിതമായ കുറച്ചു വഴിപാടുകൾ ഉണ്ട്. നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കാൻ ഇത് ചെയ്താൽ മതി. ഭഗവാൻ നിങ്ങളുടെ കൂടെ നിന്ന് സഹായിക്കും. അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലോ മഹാവിഷ്ണുക്ഷേത്രത്തിലോ പോയി സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുക.
ഭഗവാന്റെ സഹസ്രനാമങ്ങളും ജപിച്ച പ്രാർത്ഥിക്കുന്നതിനെയാണ് സഹസ്രനാമ പുഷ്പാഞ്ജലി എന്ന് പറയുന്നത്. അതിനുമുൻപായിയും ക്ഷേത്രത്തിലെ മഹാഗണപതിക്ക് കറുകമാല സമർപ്പിക്കുക. വീട്ടിലെ എല്ലാ അംഗങ്ങളുടെ പേരിലും സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുക ശേഷം ഒരുപാട് കഴിപ്പിക്കുന്നത് മുഴുവനായി കണ്ട് നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കുക.
അതോടൊപ്പം ആ ക്ഷേത്രത്തിൽ ആൽമരം ഉണ്ടെങ്കിൽ ഏഴ് പ്രാവശ്യം ആൽമരത്തെ വലം വെച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. അതുപോലെ തന്നെ അന്നേദിവസം ഒരു പാൽപായസം കൂടി കഴിപ്പിക്കുക ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള വഴിപാട് കൂടിയാണ് അത്. ഇത്രയും കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പം തന്നെ ഉണ്ടായിരിക്കും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും മുന്നിൽ നിന്ന് നടത്തിത്തരുകയും ചെയ്യും. Credit : Infinite stories