ഒരിക്കലെങ്കിലും കഴിച്ചു നോക്കണം പപ്പടം കൊണ്ടുള്ള ഈ കറി. പപ്പടം വറുക്കാതെ ഇതുപോലെ കറിവെച്ച് നോക്കൂ. | Making Of Tasty Pappadam Masala Curry

Making Of Tasty Pappadam Masala Curry : സാധാരണയായി എല്ലാവരും ചോറിന്റെ കൂടെ പപ്പടം വറുത്തു കഴിക്കാറുണ്ട്. എന്നാൽ പപ്പടം തന്നെ ഒരു കറിയായി കഴിച്ചു നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കു. ഇതുപോലെ ഒരു പപ്പടം കറി നിങ്ങളാരും കഴിച്ചു നോക്കിയിട്ടുണ്ടാവില്ല. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക അതിനുശേഷം 5 വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് മൂപ്പിക്കുക. ശേഷം 20 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ഇരുപതോളം വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. ഇനിയെല്ലാം നല്ലതുപോലെ വഴറ്റിയെടുക്കുക.

ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കുക. എല്ലാം നല്ലതുപോലെ വെന്തു വന്നതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും എന്നിവ ചേർത്തു കൊടുക്കുക ശേഷം പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം അതിലേക്ക് ഒരു നെല്ലിക്ക വലിപ്പത്തിൽ പുളി പിഴിഞ്ഞ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. കൂടാതെ ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുത്ത് നല്ലതുപോലെ തിളപ്പിക്കുക. കറി നന്നായി തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പപ്പടം ചേർത്തു കൊടുക്കുക. അതോടൊപ്പം അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും കറിവേപ്പിലയും രണ്ട് പച്ചമുളകും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. ശേഷം ഇറക്കി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *