രാവിലെ ഇനി ബ്രേക്ക്ഫാസ്റ്റ് നിമിഷങ്ങൾക്കകം തയ്യാർ. അധികം എണ്ണ കുടിക്കാത്ത കറികൾ ഒന്നും വേണ്ടാത്ത കിടിലൻ മസാല പൂരി. | Making Of Tasty Masala Poori

Making Of Tasty Masala Poori : ജോലിക്ക് പോകുന്ന വീട്ടമ്മമാർക്കും അല്ലാത്തവർക്കും വളരെ പെട്ടെന്ന് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കണം എന്നുണ്ടെങ്കിൽ ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ. മറ്റു കറികളൊന്നും വേണ്ടാത്ത എല്ലാ അധികം കുടിക്കാത്ത വളരെ രുചികരമായ മസാല പൂരി ഇതാ. മസാല പൂരി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി എടുത്തു വയ്ക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. കൈകൊണ്ട് നല്ലതുപോലെ യോജിപ്പിക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് സാധാരണ പൂരിയുടെ മാവ് തയ്യാറാക്കുന്നത് പോലെ തയ്യാറാക്കി എടുക്കുക. ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നതിനേക്കാൾ കുറച്ച് കട്ടിയിൽ തയ്യാറാക്കുക അങ്ങനെയാണെങ്കിൽ പൂരി ഉണ്ടാകുമ്പോൾ അധികം എണ്ണ കുടിക്കില്ല.

ശേഷം 10 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക, രണ്ട് ടീസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ വറ്റൽമുളക് ചെറുതായി ചതച്ചത് എന്നിവ ചേർത്ത് വീണ്ടും നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. ശേഷം അതിൽനിന്ന് ചെറുതേ ഉരുളകൾ ഉരുട്ടിയെടുക്കുക.

അതിനുശേഷം സാധാരണ പൂരിക്ക് പരത്തുന്നതുപോലെ പരുത്തിയെടുക്കുക. അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച ഓരോന്നും എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക. വളരെ രുചികരമായ എണ്ണയൊന്നും അധികം കുടിക്കാത്ത രുചികരമായ മസാല പൂരി ഇതാ. ഇന്ന് തന്നെ എല്ലാവരും ഇതുപോലെ പൂരി തയ്യാറാക്കി നോക്കൂ. Credit : Kannur kitchen

Leave a Reply

Your email address will not be published. Required fields are marked *