ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അതിനൊരു രുചിക്കൂട്ടുന്നതിന് വേണ്ടി നമ്മൾ ചേർക്കുന്ന പല പദാർത്ഥങ്ങളിൽ ഒന്നാണ് ജീരകം. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും നിരവധി ആരോഗ്യപരമായ ഗുണങ്ങളാണ് ഇതിനുള്ളത്. ശരീരത്തിന്റെ പല ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കുന്നതിന് ഈ ചെറിയ ജീരകം മാത്രം മതി. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊളസ്ട്രോളിന് ഇത് ഇല്ലാതാക്കുന്നു. മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല ഇല്ലാതാക്കുന്നു അതുമൂലം ഹൃദയസംബന്ധമായ പല രോഗങ്ങളും ഇല്ലാതാക്കാൻ സാധിക്കുന്നു.
അതുപോലെ ശരീരത്തിൽ ഇരുമ്പിന്റെ കുറവിനെ നികത്തുന്നു. ജീരകം വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുകയോ അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അംശം വർദ്ധിക്കാൻ ഇടയാക്കുന്നു. അതുപോലെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന സന്ധിവേദനകൾക്കും മറ്റു വേദനകൾക്കും വലിയ പരിഹാരമാണ്.
അതുപോലെ രാത്രിയിൽ ശരിയായി ഉറങ്ങാൻ സാധിക്കാത്തവരാണോ നിങ്ങൾ എന്നാൽ ജീരക വെള്ളം ശീലമാക്കു. ഉറങ്ങുന്നതിനു മുൻപ് രണ്ട് ഗ്ലാസ് വെള്ളത്തിൽ ജീരകം തിളപ്പിച്ച് അത് ഒരു ഗ്ലാസ് വരെയാക്കി ആ വെള്ളം ഇറങ്ങുന്നതിനു മുൻപായി കുടിക്കുക. പ്രമേഹം നിയന്ത്രിക്കുന്നതിനും ജീരകത്തിന് വലിയ സ്ഥാനമാണ് ഉള്ളത് ജീരകം ചവച്ച് കഴിക്കുകയോ ഭക്ഷണത്തിൽ ചേർക്കുകയോ ചെയ്യുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ ദഹന പ്രശ്നങ്ങൾ മെച്ചപ്പെടുത്തുന്നു.
ഭക്ഷണത്തിനുശേഷം ജീരകം കഴിക്കുന്നത് ഭക്ഷണത്തിൽ നിന്നുള്ള കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ കൊഴുപ്പ് എന്നിവയെ കൃത്യമായി വിഘടിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുന്നു പോഷകങ്ങൾ നന്നായി സ്വാംശീകരിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ അസിഡിറ്റി നെഞ്ചരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്കും ജീരകവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ശരീരത്തിന് നല്ലൊരു പ്രതിരോധശേഷിയും നൽകുന്നു. കൂടുതൽ ആരോഗ്യ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Health & Beauties