Making Of Tasty Banana Snacks : പഴം ഉപയോഗിച്ചുകൊണ്ട് വൈകുന്നേരം വളരെ വ്യത്യസ്തമായ നിരവധി പലഹാരങ്ങളും നമ്മൾ തയ്യാറാക്കിയിട്ടുണ്ടാകും. എന്നാൽ ഇന്ന് പഴം വറുത്തത് തയ്യാറാക്കി നോക്കിയാലോ. ഇതെങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അരകപ്പ് ഗോതമ്പ് പൊടി എടുക്കുക ഗോതമ്പുപൊടിക്ക് പകരം മൈദ എടുത്താലും മതി ശേഷം അതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ നാല് ടീസ്പൂൺ കോൺഫ്ലവർ ചേർത്തു കൊടുക്കുക കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക വെള്ളവും ചേർത്ത് നല്ലതുപോലെ മാവ് തയ്യാറാക്കുക. ലൂസായ മാവ് തയ്യാറാക്കിയെടുക്കുക. ശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
അടുത്തതായി നന്നായി പഴുത്ത പഴം ഓരോരുത്തരുടെയും ഇഷ്ടത്തിനുള്ള വലുപ്പത്തിൽ മുറിച്ചെടുക്കുക. കൂട്ടത്തിൽ ചക്കപ്പഴം ഉണ്ടെങ്കിൽ അതും എടുക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കിയ മാവ് എടുത്ത് അതിലേക്ക് മുക്കി വെക്കുക. ശേഷം ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
എണ്ണ ചൂടായി വരുമ്പോൾ മസാലയിൽ മുക്കിയ പഴവും ചക്കയും എല്ലാം എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക വളരെയധികം രുചികരമായ പഴം വറുത്തത് തയ്യാർ. കൂട്ടത്തിൽ ചക്ക വറുത്തതും. മാംസമായും മുറിച്ചെടുക്കാൻ പറ്റുന്ന ഏതു പഴം വേണമെങ്കിലും ഇതുപോലെ ചെയ്തു നോക്കാവുന്നതാണ്. Credit : Shamees kitchen