Making Of Tasty Onion Masala : രാവിലെ ബ്രേക്ക് ഫാസ്റ്റ് എന്തുതന്നെ തയ്യാറാക്കിയാലും അതിന് കൂടെ കഴിക്കാൻ ഇതുപോലെ ഒരു മസാല കറി മാത്രം മതി. ബ്രേക്ക്ഫാസ്റ്റ് മാത്രമല്ല ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെ കഴിക്കുന്നതിനും ഇതുപോലെ ഒരു മസാലക്കറി മാത്രം മതി മറ്റു കറികളുടെ യാതൊരു ആവശ്യവുമില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം ശേഷം അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്ത് വീണ്ടും നല്ലതുപോലെ വഴറ്റി എടുക്കുക.
ഉള്ളിയുടെ നിറം ചെറുതായി മാറി വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ മഞ്ഞപ്പൊടിയും ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.
ശേഷം കാൽ ടീസ്പൂൺ ഗരം മസാലയും കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചതും ചേർത്ത് ഇളക്കി കൊടുക്കുക അതോടൊപ്പം തന്നെ ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Mia kitchen