Making Of Tasty Potato Bread Snack : വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ബ്രെഡും കിഴങ്ങും മുട്ടയും ഉണ്ടെങ്കിൽ കിടിലൻ സ്നാക്ക് റെഡി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിനുള്ള ബ്രെഡ് എടുത്ത് രണ്ട് ഭാഗം മൊരിയിച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ആവശ്യത്തിന് മല്ലിയിലയും കറിവേപ്പിലയും ചേർത്തു കൊടുക്കുക. രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വറ്റൽ മുളക് ചതച്ചത് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ഉരുളൻ കിഴങ്ങ് തോല് കളഞ്ഞ ഗ്രേറ്റ് ചെയ്ത് ചേർക്കുക. അര ടീസ്പൂൺ ഗരം മസാല ചേർത്തു കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അടുത്തതായി ബ്രെഡ് എടുത്ത് രണ്ടായി മുറിക്കുക. ശേഷം ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
എണ്ണ ചൂടായി വരുമ്പോൾ ബ്രെഡ് ഓരോന്നും തയ്യാറാക്കിയ മുട്ടയിൽ പൊതിഞ്ഞെടുത്ത് ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. എല്ലാ ബ്രെഡും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. വളരെ ക്രിസ്പിയായ സ്നാക്സ് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇത് കഴിക്കാൻ വളരെയധികം രചികരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Mia kitchen