Making Of Tasty Soya Bonda : സോയാബീൻ ഉപയോഗിച്ചുകൊണ്ട് കറിയും ഫ്രൈയും എല്ലാം തന്നെ എല്ലാവരും സ്ഥിരമായി ഉണ്ടാക്കുന്നതാണ് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ സോയാബീൻ ഉപയോഗിച്ചുകൊണ്ട് കോള ഉരുണ്ട തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ വളരെയധികം എളുപ്പമാണ്.
ആദ്യം തന്നെ ആവശ്യത്തിനുള്ള രണ്ട് കപ്പ് സോയാബീൻ ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ചൂട് വെള്ളം ഒഴിച്ച് നല്ലതുപോലെ കുറച്ചുനേരം മുക്കി വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് പൊട്ടുകടല ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ പെരുംജീരകം ഏഴു വറ്റൽ മുളക് ചെറിയ കഷണം പട്ട മൂന്ന് ഗ്രാമ്പു രണ്ട് ഏലക്കായ എന്നിവ ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക.
ശേഷം സോയാബീൻ വെള്ളത്തിൽ നിന്ന് മാറ്റി വെള്ളം എല്ലാം പിഴിഞ്ഞ് കഴുകിയെടുക്കുക. മറ്റൊരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ട് കൊടുക്കുക. അതോടൊപ്പം നാലു വെളുത്തുള്ളി ചെറിയ കഷണം ഇഞ്ചി രണ്ട് പച്ചമുളക് എന്നിവയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തുക.
അതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്നതും ചേർത്ത് കൊടുക്കുക അതോടൊപ്പം ആവശ്യത്തിന് മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്തുകൊടുത്ത കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള വലുപ്പത്തിൽ ഉണ്ട തയ്യാറാക്കി വയ്ക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഓരോ ഉണ്ടകളും നന്നായി പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. Credit : Shamees kitchen.