Making Of Tasty Raw Mango Sweet : മാങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ മാങ്ങ പഴുത്തതും പച്ചയും ഉപയോഗിച്ചുകൊണ്ട് വളരെ വ്യത്യസ്തമായതും ചിലരവുമായ നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ട്. അക്കൂട്ടത്തിൽ പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് ഒരു മധുരമുള്ള റെസിപ്പി ചെയ്താലോ. വെറൈറ്റി റെസിപ്പി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ നല്ല മാംസം ഉള്ള പച്ചമാങ്ങ എടുത്ത് തോല് കളഞ്ഞ് മീഡിയം വലുപ്പത്തിൽ മുറിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് മാങ്ങ ചേർത്ത് നന്നായി വേവിക്കാൻ വയ്ക്കുക. കുറച്ചു വെന്ത് വന്നു തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക.
ശേഷം മാങ്ങയുടെ നിറമെല്ലാം മാറി വരുന്നത് വരെ തിളപ്പിച്ച് എടുക്കണം. അതിലേക്ക് രണ്ട് ഏലക്കായയും ഒരു ചെറിയ കഷണം പട്ടയും ചേർത്തു കൊടുക്കുക. കൃത്യമായ ഇടവേളകൾ ഇട്ടുകൊണ്ട് പഞ്ചസാര ലായനിയിൽ മാങ്ങ നല്ലതുപോലെ വേവിച്ചെടുക്കുക. ഇഷ്ടമുള്ള കളർ ചേർത്തു കൊടുക്കാം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുന്നതായിരിക്കും വളരെ നല്ലത്.
അതിലേക്ക് ആവശ്യമെങ്കിൽ മാത്രം കുറച്ച് കുങ്കുമപ്പൂവ് ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി തിളപ്പിക്കുക. ശേഷം പച്ചമാങ്ങയുടെ നിറമെല്ലാം തന്നെ മാറി വന്നതിനുശേഷം ഓഫ് ചെയ്ത് ഇറക്കി വയ്ക്കാം. ഇത് പുറത്തു വെച്ചാലും ഫ്രിഡ്ജിൽ വെച്ചാലും കേടാകാതെ കുറെ നാൾ ഇരിക്കുന്നതായിരിക്കും. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Shamees kitchen.