Making Of Tasty Tomato Curry : ചോറുണ്ണാൻ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു തക്കാളി കറിയുടെ റെസിപ്പി പരിചയപ്പെട്ടാലോ. ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ ഇനിയെത്ര വേണമെങ്കിലും ചോറുണ്ണാം.. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ട് കഷണം പച്ചമുളക് ആവശ്യത്തിന് കറിവേപ്പില രണ്ട് തക്കാളി ചെറുതായി അരിഞ്ഞത്.
അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ വിനാഗിരി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നല്ലതുപോലെ തിരുമ്മിയെടുക്കുക. അതിനുശേഷം മാറ്റിവയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് ചിരകിയ തേങ്ങ ചേർത്തു കൊടുക്കുക അതോടൊപ്പം അര ടീസ്പൂൺ ചെറിയ ജീരകം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക.
ശേഷം അത് മിക്സ് ചെയ്തു വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. ശേഷം ഒരു തവി ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ശേഷം ഈ പാത്രം അടുപ്പിൽ വച്ച് അടച്ചുവെച്ച് വേവിക്കുക. എല്ലാം നല്ലതുപോലെ ഭാഗമായി വരണം. വെറും 10 മിനിറ്റുകൊണ്ട് തന്നെ കറി തയ്യാറാക്കുന്നതാണ്. അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
അതിലേക്ക് രണ്ടു നുള്ള് ഉലുവ ചേർത്ത് കൊടുക്കുക ശേഷം രണ്ടു വറ്റൽമുളകും ആവശ്യത്തിന് കറിവേപ്പിലയും അഞ്ചു ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്തു മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. രുചിയോടെ കഴിക്കാം. Credit : Mia kitchen