Making Of Banana Steamed Snacks : സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെയധികം രചികരമായ ആവിയിൽ വേവിച്ച ഒരു പലഹാരം തയ്യാറാക്കിയാലോ. ഒരു തരി പോലും എണ്ണ ഉപയോഗിക്കാത്തതു കൊണ്ട് തന്നെ വളരെയധികം ആരോഗ്യപ്രദമാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് മധുരത്തിനുള്ള ആവശ്യത്തിന് ശർക്കര ഇട്ടു വയ്ക്കുക. ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അലിയിച്ചെടുക്കുക.
ശർക്കര അലിഞ്ഞു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക അതോടൊപ്പം അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക തേങ്ങ ചിരകാതെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതും ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം രണ്ട് നുള്ള് ഉപ്പും കൂടി ചേർത്ത് വീണ്ടും തിളപ്പിക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക.
അതോടൊപ്പം കാൽ കപ്പ്റവ ചേർത്തു കൊടുക്കുക ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എല്ലാം നല്ലതുപോലെ മിക്സ് ആയി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ അതിലേക്ക് നന്നായി പഴുത്ത ഒരു പഴം ചെറുതായി അരിഞ്ഞ് ഉടച്ചത് ചേർത്തു കൊടുക്കുക. ആവശ്യമെങ്കിൽ മാത്രം ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക.
വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം കുറച്ച് വാഴയില വാട്ടിയെടുത്ത് അത് കുമ്പിൾ കുത്തുക. അതിലേക്ക് തയ്യാറാക്കിയ മിക്സ് നിറച്ചു വെച്ചു കൊടുക്കുക. അതിനുശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി ആവിയിൽ വേവിച്ചെടുക്കുക. 10 മിനിറ്റിനുള്ളിൽ തന്നെ നന്നായി വെന്തു കിട്ടുന്നതാണ്. ശേഷം രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen