Making Of Breakfast Lunch Curry Recipe : പച്ചക്കറികൾ ഒന്നും ഇല്ലെങ്കിൽ കൂടിയും ചൂട് ചോറിന്റെ കൂടെയും കാലത്ത് ഉണ്ടാക്കുന്ന ബ്രേക്ക്ഫാസ്റ്റ് കൂടെയും കഴിക്കാൻ വളരെ രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാം. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കുക്കർ എടുത്ത് അതിലേക്ക് ഒരു വലിയ ഉരുളൻ കിഴങ്ങ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
അതോടൊപ്പം അരക്കപ്പ് കുതിർത്തു വച്ചിരിക്കുന്ന ചെറുപയർ കൂടി ചേർത്തു കൊടുക്കുക. ശേഷം ഒരു പച്ചമുളക് ഒരു നുള്ള് മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ അടച്ച് വേവിക്കുക.
അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് നാളികേരം ചിരകിയത് രണ്ട് ടീസ്പൂൺ മുഴുവൻ മല്ലി ഒരു ടീസ്പൂൺ പെരുംജീരകം നാലു വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി കറുവപ്പട്ട ഗ്രാമ്പു ഏലക്കായ നാലു വറ്റൽ മുളക് ഒരു നുള്ള് മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചു വയ്ക്കുക. കുക്കറിൽ വെന്തു വന്നതിനു ശേഷം ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക.
കറി നല്ലതുപോലെ തിളച്ച് കുറുകി വരണം. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് രണ്ട് സവാള വഴറ്റിയെടുക്കുക. സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പില ചേർത്ത് അതിലേക്ക് കറി ഒഴിച്ചു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ച് എടുക്കുക. Credit : Shamees kitchen