നമ്മുടെ ചുറ്റുപാടുകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ഞൊട്ടാഞൊടിയൻ. നമ്മുടെ പറമ്പുകളിലും വീടിന്റെ അരികുകളിലും എല്ലാം ധാരാളമായി കണ്ടുവരുന്ന ഈ ചെടിയെയും നമുക്ക് വലിയ വിലയില്ല എങ്കിലും വിദേശ നാടുകളിൽ എല്ലാം തന്നെ വലിയ വില കൊടുത്തു വാങ്ങുന്ന ഒരു പഴമാണ് ഞൊട്ടാഞൊടിയൻ. ഇതിന്റെ ആരോഗ്യഗുണങ്ങൾ തന്നെയാണ് ഇതിന് ഇത്രയും വിലയേറാൻ കാരണം.
ആർക്കും തന്നെ അസുഖങ്ങൾ ഇല്ലാതെ ആരോഗ്യത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ ചുറ്റുപാടും നോക്കി കഴിഞ്ഞാൽ തന്നെ കാണാം കാശൊന്നും കൊടുക്കാതെ തന്നെ ആരോഗ്യം നിലനിർത്തുന്നതിനായി പ്രകൃതി നിരവധി വിഭവങ്ങൾ നമുക്കായി ഒരുക്കി നൽകിയിട്ടുണ്ട്. അതിൽ ഒന്നാണ് ഞൊട്ടാഞൊടിയൻ. വിറ്റാമിൻ സി നാരങ്ങാ കാൾ കൂടുതലായി ഇതിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ചർമ്മപരിരക്ഷയ്ക്ക് ഇത് വളരെയധികം നല്ലതാണ്.
കൂടാതെ കണ്ട് ആരോഗ്യത്തിന് നല്ല കാഴ്ചയ്ക്കും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ ഇരുമ്പ് ഫോളിനോയിഡുകൾ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന രക്തസമ്മർദ്ദത്തെ ക്രമീകരിക്കുന്നതിനായും ഇത് ഉപയോഗിച്ചുവരുന്നു ഇതിലെ രാസവസ്തുക്കളും പെട്ടെന്ന് ലയിക്കുന്ന ഫൈബറുകളും ഉള്ളതിനാൽ തന്നെ ചീത്ത കൊളസ്ട്രോളിന് നിയന്ത്രിക്കുന്നതിനും സാധിക്കുന്നു .
കൂടാതെ കാൽസ്യം ഫോസ്ഫറസ് ഉള്ളതിനാൽ അസ്ഥികൾ ശക്തിപ്പെടുത്തുന്നതിനും വാതരോഗങ്ങൾ തടയുന്നതിനും വളരെയധികം നിയന്ത്രിക്കാൻ നല്ലതാണ്. കൂടാതെ ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് പ്രമേഹത്തിന് വളരെ നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് കഴിക്കുന്നത് വളരെ നല്ലതായിരിക്കും കാരണം ഇതിൽ കലോറി വളരെയധികം കുറവാണ്. അതുപോലെ തന്നെ ആസ്മ ശ്വാസരോഗങ്ങൾ എന്നിവയെയും തടയുന്നു. ഇതിന്റെ പഴുത്ത പഴങ്ങൾ കഴിക്കാനാണ് എല്ലാവരും നിർദ്ദേശിക്കാറുള്ളത്. Credit : common beebee