മീൻ കഴിക്കാനും അതുപോലെ മീനിന്റെ പലതരം വിഭവങ്ങൾ തയ്യാറാക്കാനും എല്ലാവർക്കും തന്നെ വലിയ താല്പര്യം ഉണ്ടാകും എന്നാൽ ആർക്കും ഒരുപാട് ഇഷ്ടമില്ലാത്ത ഒരു പണിയാണ് മീൻ വൃത്തിയാക്കി എടുക്കുക എന്നത്. പ്രത്യേകിച്ച് ചാള പോലുള്ള നിറയെ ചിദംബൽ ഉള്ള മീനുകൾ ആണെങ്കിൽ അതിന്റെ ചിതമ്പൽ എല്ലാം തന്നെ അവിടെയെല്ലാം ചിതറിക്കിടന്ന് വൃത്തികേട് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത്തരം സന്ദർഭങ്ങളിൽ ഒട്ടുംതന്നെ ചിതമ്പൽ പുറത്തുപോകാതെ വൃത്തിയാക്കാൻ ഒരു മാർഗ്ഗമുണ്ട്. ഇനി ആർക്കും കട്ടി ഉപയോഗിക്കാതെ തന്നെ മീൻ വൃത്തിയാക്കി എടുക്കാം. അതിനായി നമുക്ക് ഒരു ചിരട്ട മാത്രം മതി. ചിരട്ട ഉപയോഗിച്ച് വൃത്തിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം വെള്ളമെടുത്ത് അതിലേക്ക് മീൻ മുഴുവനായും മുക്കി വയ്ക്കുക.
ശേഷം ഒരു ചിരട്ട ഒരു കയ്യിൽ പിടിച്ച് മറ്റേ കയ്യിൽ മീനും പിടിച്ച് വെള്ളത്തിൽ വെച്ചുകൊണ്ട് തന്നെ ചിതമ്പൽ ഉരച്ചു നോക്കൂ. ഒട്ടും തന്നെ പുറത്തേക്ക് തെറിക്കാതെ വെള്ളത്തിലേക്ക് തന്നെ എല്ലാം ആവും. കൂടാതെ വളരെ പെട്ടെന്ന് തന്നെ കളഞ്ഞെടുക്കുകയും ചെയ്യാം.
കത്തി ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ വളരെ വേഗത്തിൽ ഇത് ചെയ്തുതീർക്കാൻ സാധിക്കും അതുകൊണ്ടുതന്നെ ഇനി ആർക്കുവേണമെങ്കിലും മീൻ വൃത്തിയാക്കാം. മറ്റ് സ്ഥലങ്ങളിലേക്ക് ചിതബൽ തെറിച്ച് വൃത്തികേടാകും എന്ന പേടി ഇനി ആർക്കും വേണ്ട. എല്ലാവരും ഇന്ന് തന്നെ ഇതുപോലെ ഒന്ന് മീൻ വൃത്തിയാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Prarthana s world