ഇനി എത്ര വർഷം കഴിഞ്ഞാലും ഇതുപോലെ ഡപ്പകളിൽ തന്നെ സൂക്ഷിക്കാം. അരിയും ധാന്യങ്ങളും കേടാകാതിരിക്കാൻ ഇതുപോലെ ചെയ്താൽ മതി.

വീട്ടിൽ അരിയും മറ്റ് ധാന്യങ്ങളും തന്നെ എത്ര ഉറപ്പുള്ള മൂടികളിൽ വച്ച് സൂക്ഷിച്ചാൽ പോലും കുറെ നാളുകൾ കഴിയുമ്പോൾ അതിൽ ചില പ്രാണികൾ വന്ന് പെട്ടെന്ന് തന്നെ കേടായി പോകുന്നു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാത്ത വീട്ടമ്മമാർ വളരെ ചുരുക്കം മാത്രമായിരിക്കും. എന്നാൽ ഇതാ ഒരു മാർഗ്ഗം ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്ര വർഷങ്ങൾ കഴിഞ്ഞാലും ധാന്യങ്ങളും അരിയും എല്ലാം ഡപ്പകളിൽ സൂക്ഷിക്കുകയാണെങ്കിൽ ഒട്ടുംതന്നെ കേടായി പോകില്ല.

അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ധാന്യങ്ങളും മറ്റും ഇട്ട് വയ്ക്കുന്ന കുട്ടികളിൽ അവയോടൊപ്പം തന്നെ ഒന്നോ രണ്ടോ വറ്റൽമുളക് കൂടി ചേർത്ത് വയ്ക്കുക. മറ്റൊരു മാർഗം എന്ന് പറയുന്നത് ചെറുപയർ കടല എന്നിവയൊക്കെ ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ഒരു ടീസ്പൂൺ കടുകെണ്ണ ഒഴിച്ച് നന്നായി മിക്സ് ചെയ്തു കൊടുക്കുക. അടുത്ത മാർഗ്ഗം കുറച്ച് കായപ്പൊടി ചേർത്ത് മിക്സ് ചെയ്തു കൊടുക്കുക.

ഇതുപോലെയുള്ള മാർഗങ്ങൾ ഉപയോഗിച്ചാലും വളരെ പെട്ടെന്ന് കേടാകാതെ ഇരിക്കും. മറ്റൊരു മാർഗം എന്ന് പറയുന്നത് ധാന്യങ്ങളും അരിയും ഇട്ട് വയ്ക്കുന്ന പാത്രത്തിൽ കുറച്ച് മഞ്ഞൾപൊടിയോ അല്ലെങ്കിൽ മുഴുവൻ മഞ്ഞളിന്റെ ഒന്നോ രണ്ടോ കഷണങ്ങളോ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്താലും പ്രാണികൾ വരാതെ കുറെ നാളത്തേക്ക് എടുത്തു സൂക്ഷിക്കാൻ സാധിക്കും.

ചാക്കുകളിൽ അരി സൂക്ഷിച്ച് എടുത്തു വയ്ക്കുന്നവർ ആണെങ്കിൽ അതിൽ പ്രാണികളും മറ്റു വരാതിരിക്കുന്നതിന് വേണ്ടി ചെയ്യേണ്ടത് ചിരട്ടയെടുത്ത് ചെറിയ കഷ്ണങ്ങൾ ആക്കിയതിനു ശേഷം ഉള്ളിലേക്ക് വെച്ചുകൊടുക്കുക. ഇന്നലെ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് അരിയിൽ പ്രാണികൾ വരാതെയും കേടുവരാതെയും സൂക്ഷിക്കാൻ സാധിക്കും. എല്ലാ വീട്ടമ്മമാരും ഈ ടിപ്പുകൾ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infro tricks

Leave a Reply

Your email address will not be published. Required fields are marked *