Making Of Tasty Crispy Murukk : ഇഡലി ബാക്കി വരികയാണെങ്കിൽ പിറ്റേദിവസം കഴിക്കാനായി നാം മാറ്റി വയ്ക്കാറുണ്ട് എന്നാൽ പിറ്റേദിവസം അത് കഴിക്കാൻ ആർക്കും തന്നെ യാതൊരു താൽപര്യവും ഉണ്ടാകില്ല പിന്നീട് ചിലപ്പോൾ അത് കളയുകയായിരിക്കും പതിവ്. എന്നാൽ എല്ലാവർക്കും തന്നെ കഴിക്കാൻ പറ്റുന്ന രീതിയിൽ ഇഡലിയെ ഒന്ന് മാറ്റി എടുത്താലോ.
സേവനാഴിയുണ്ടെങ്കിൽ ഇഡലിയെ മറ്റൊരു വിഭവമാക്കി മാറ്റിയെടുക്കാം. അതിനായി ഒന്നോ രണ്ടോ ഇഡലി ഒരു പാത്രത്തിലേക്ക് ഇട്ട് കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് അര ഗ്ലാസ് അരിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു നുള്ള് കായപ്പൊടിയും ചേർത്തു കൊടുക്കുക.
അതിനുശേഷം കൈ കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ശേഷം ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. ഏകദേശം ചപ്പാത്തി മാവിന്റെ പരുവത്തിൽ തയ്യാറാക്കുക. മാവ് തയ്യാറായതിനുശേഷം സേവനാഴിയിലേക്ക് ഇട്ടുകൊടുക്കുക. സേവനാഴിയിൽ മുറുക്ക് ഉണ്ടാക്കുന്ന അച്ച് ഇട്ടുകൊടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം എണ്ണയിലേക്ക് മാവ് സേവനാഴിയിലൂടെ പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് മാവൊഴിച്ചതിനുശേഷം നല്ലതുപോലെ മൊരിയിച്ചെടുക്കുക. വളരെ രുചികരമായ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന മുറുക്ക് തയ്യാർ. ബാക്കിവരുന്ന ഇഡലി ഇതുപോലെ മുറുക്ക് തയ്യാറാക്കി വയ്ക്കൂ. Credit : Grandmother tips