കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ സുലഭമായി തന്നെ വളർന്നുവരുന്ന ചക്കയാണ് ആഞ്ഞിലി ചക്ക. സാധാരണയുള്ള ചക്കയുടെ ചെറിയ രൂപമാണ് ഇത് എന്നും പറയാം. കാരണം അതുപോലെ തന്നെയുള്ള മുള്ളുകൾ ഉള്ള പുറം തോടും ഉള്ളിലേക്ക് പോകുമ്പോൾ ചക്കച്ചുളയുടെ ചെറിയ രൂപവും അതിനുള്ളിൽ കുറവും എല്ലാം തന്നെ ചക്കയുടെ ഒരു ചെറിയ രൂപം എന്ന് തന്നെ പറയാം.
രുചിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ കുഞ്ഞൻ ചക്ക. പഴുത്തു കഴിഞ്ഞാൽ കയ്യിലുണ്ടാവുന്ന ചുളകൾ മാത്രമേ ചക്കയിൽ ഉണ്ടാവുകയുള്ളൂ എന്നിരുന്നാൽ തന്നെയും വളരെ മധുരം ആയിരിക്കും. ഇതിന്റെ പുറം തോല് കൈകൊണ്ട് തന്നെ അടർത്തിയെടുക്കാൻ നമുക്ക് സാധിക്കും. നല്ലതുപോലെ പഴുത്ത പഴം ആണെങ്കിൽ അതിന്റെ തൊലി വളരെ എളുപ്പത്തിൽ പറിച്ചെടുക്കാം.
എന്നാൽ ഇത് വെറും പഴം മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു പഴം കൂടിയാണ്. കൂടുതലായും മഴക്കാലങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങളെ തടയുന്നതിനാണ് ഇത് വളരെയധികം ഉപകാരപ്പെടുന്നത്. ഇതിന്റെ കുരു വളരെ ഔഷധഗുണമുള്ളതാണ്. കാരണം ഇതിന്റെ ഒരു നല്ലതുപോലെ ഉണക്കിയെടുത്താൽ അതിന്റെ പുറംതോട് കളഞ്ഞ കപ്പലണ്ടി പോലെ കഴിക്കാൻ സാധിക്കും.
അല്ലാത്ത സമയത്ത് അത് പൊടിച്ച് തേനും ചേർത്ത് കഴിക്കാം. ഇത് ആസ്മ രോഗത്തിന് വളരെയധികം ആശ്വാസം നൽകുന്ന കാര്യമാണ്. അതുപോലെ തന്നെ ശരീരത്തിന് നല്ല പ്രതിരോധശേഷി നൽകി പെട്ടെന്നുണ്ടാകുന്ന പനി ചുമ എന്നിവയിൽ നിന്ന് തടയുകയും ചെയ്യുന്നു. ദിവസേന ഇത് കഴിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. Credit : common beebee