അടുക്കളയിലെ പല ക്ലിനിക് പരിപാടികൾ നടത്തുന്നതിനും ഇനി വെറും നാരങ്ങയും കുറച്ചു പേസ്റ്റും ഉണ്ടായാൽ മാത്രം മതി. ഇവ രണ്ടും ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ടിപ്പുകൾ എന്തൊക്കെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു നാരങ്ങ നീര് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പേസ്റ്റ് ഇട്ടു കൊടുത്ത നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ശേഷം ആദ്യം തന്നെമിക്സിയുടെ ജാർ വെക്കുന്ന ഭാഗത്തും മിക്സിയുടെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കൂ അഴുകുകൾ എല്ലാം പെട്ടെന്ന് പോരുകയും ചെയ്യും അതുപോലെ തന്നെ വളരെ എളുപ്പത്തിൽ വൃത്തിയാവുകയും ചെയ്യും. അതിനുശേഷം ഒരു തുണികൊണ്ട് തുടച്ചുമാറ്റൂ.
ഇതുതന്നെ മിക്സിയുടെ ജാറിൽ ഉള്ള അഴുക്കുകൾ വൃത്തിയാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. കൂടാതെ അഴുക്കുപിടിച്ച സ്റ്റീൽ പാത്രങ്ങളും വൃത്തിയാക്കുന്നതിന് ആദ്യം ഈ മിശ്രിതം തേച്ചുപിടിപ്പിക്കുക അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു നോക്കൂ സോപ്പ് കൊണ്ട് വൃത്തിയാക്കുന്നതിനേക്കാൾ വളരെയധികം വൃത്തിയിൽ പാത്രങ്ങൾ കിട്ടുന്നതാണ്.
അതുപോലെ തന്നെ ചില്ല് ഗ്ലാസുകൾ മങ്ങിപ്പോയാൽ അത് വൃത്തിയാക്കുന്നതിനും ഇതേ മിശ്രിതം തന്നെ തേച്ചുപിടിപ്പിച്ച് കൈകൊണ്ട് ഉരച്ചാൽ മാത്രം മതി വൃത്തിയായി കിട്ടും. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : E&E kitchen