Making Tasty Potato Filling Snack : രാവിലെയും വൈകുന്നേരവും കഴിക്കാൻ വളരെയധികം രചകരമായ ഒരു കിടിലൻ പലഹാരം തയ്യാറാക്കാം. പലഹാരം ഒരെണ്ണം കഴിച്ചാൽ മാത്രം മതി വയറു നിറയും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു ഉരുളൻ കിഴങ്ങ് നന്നായി പുഴുങ്ങി എടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ ഉടച്ചു വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യമായ വറ്റൽ മുളക് അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് മല്ലിയില എന്നിവ ചേർത്ത് കൊടുത്ത കൈകൊണ്ട് നല്ലതുപോലെ തിരുമ്മിയെടുക്കുക. ഉടച്ചെടുത്ത ഉരുളൻകിഴങ്ങ് അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ഒന്നേമുക്കാൽ കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക. വീണ്ടും കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് കൊടുത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. 5 മിനിറ്റ് എങ്കിലും നിർത്താതെ കുഴയ്ക്കുക മാവ് വളരെയധികം സോഫ്റ്റ് ആയി കിട്ടും.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചേർത്ത് വഴറ്റി ശേഷം അര ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം ഒരു പകുതി തക്കാളി ചേർക്കുക ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കുക. നല്ലതുപോലെ വെന്തത്തിനുശേഷം പകർത്തി വയ്ക്കുക.
ശേഷം തയ്യാറാക്കിയ മാവ് നല്ല നീളത്തിൽ പരത്തുക ശേഷം ഫില്ലിങ്ങ് കുറേശ്ശെയായി വെച്ചു കൊടുക്കുക. അതിനുമുകളിൽ ഒരു പുഴുങ്ങിയ മുട്ടപകുതി മുറിച്ചത് വച്ചുകൊടുക്കുക. അതിനുശേഷം മറ്റൊരു ഉരുള പരത്തി അതിനുമുകളിൽ വയ്ക്കുക. ഓരോ ഉരുളയുള്ള ഭാഗങ്ങളും ഇഷ്ടവലിപ്പത്തിൽ മുറിച്ചു മാറ്റുക. അതിനുശേഷം അരികുകൾ എല്ലാം തന്നെ നല്ലതുപോലെ അമർത്തി കൊടുക്കുക. ശേഷം എണ്ണയിൽ നല്ലതുപോലെ പൊരിച്ചെടുക്കുക. രുചിയോടെ കഴിക്കാം. credit : Mia kitchen