നിങ്ങൾ കശുവണ്ടി കഴിക്കുന്നവരാണോ? എന്നാൽ ഇതിന്റെ ഗുണങ്ങൾ കൂടി അറിഞ്ഞ് കഴിച്ചോളൂ.

വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ നട്ട്സ് വിഭാഗത്തിൽപ്പെട്ട ഒന്നാണ് കശുവണ്ടി. കശുവണ്ടി പരിപ്പിൽ 21 ശതമാനം മാംസവും 22% കാർബോഹൈഡ്രേറ്റുകളും ധാതുലവണങ്ങൾ ജീവകങ്ങൾ എന്നിവ മുട്ട പാൽ മാംസം എന്നിവയോട് തുല്യ അളവിലാണ് നിൽക്കുന്നത് പഞ്ചസാരയുടെ അളവ് ഒരു ശതമാനം മാത്രമായതിനാൽ തന്നെ പ്രമേഹ രോഗികൾക്ക് വളരെ ധൈര്യമായി തന്നെ കഴിക്കാവുന്നതാണ്.

കശുവണ്ടിയുടെ തോട് കരിച്ചു ഉണ്ടാക്കുന്ന എണ്ണ കാലിലെ വളം കടിക്കും ഉപ്പൂറ്റി വിണ്ടുകീറുന്നതിനും മരുന്നായി ഉപയോഗിക്കുന്നു. അതുപോലെ തന്നെ ഇതിന്റെ എണ്ണയ്ക്ക് ക്രമിനാശക സ്വഭാവമുണ്ട്. കശുമാവിന്റെ തൊലിയിട്ട തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസവും കുളിക്കുന്നത് സന്ധിവേദനകളെ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നു.

പോലെ ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ തൊണ്ട വീക്കം ഇല്ലാതാക്കുന്നതിന് വായ്ക്കൊള്ളുകയും ചെയ്യാം. തടി കുറയ്ക്കാൻ സഹായിക്കുന്നു കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവായത് കൊണ്ട് തന്നെ കശുവണ്ടി പരിപ്പ് തടി കൂട്ടുമോ എന്ന ഭയത്തിന് സ്ഥാനമില്ല ഇത് തടി കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. പോലെ തന്നെ ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ദഹനപ്രശ്നങ്ങളെയും സഹായിക്കുന്നു.

മിതമായ അളവിൽ ഇതു കഴിക്കുന്നത് തടി കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. മസിലുകൾ വളർത്താൻ വളരെയധികം സഹായകമായ ഒന്നാണ് കശുവണ്ടി. കശുവണ്ടി പരിപ്പിൻ ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു ഇത് ഹൃദയസംബന്ധമായ രോഗങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുവാനും സഹായിക്കുന്നു. Credit : Malayalam tasty world

Leave a Reply

Your email address will not be published. Required fields are marked *