Making Of Tasty Potato Masala Curry : ഇറച്ചി കറി കഴിക്കാൻ തോന്നുന്ന സമയത്ത് ഇറച്ചി ഇല്ലെങ്കിൽ കൂടിയും അതേ രുചിയിൽ തന്നെ ഉരുളൻ കിഴങ്ങ് ഉപയോഗിച്ച് കറി തയ്യാറാക്കാം. ചൂട് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ ഇത് വളരെ നല്ല കോമ്പിനേഷൻ ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി കറിക്ക് ആവശ്യമായ ഉരുളക്കിഴങ്ങ് എടുത്ത് തോല് കളഞ്ഞ് മീഡിയം വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി മുറിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഉരുളൻ കിഴങ്ങ് ചേർത്ത് ചെറുതായി മൊരിയിച്ചു എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതേ പാനിലേക്ക് രണ്ട് സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക രണ്ടു വറ്റൽമുളകും ചേർത്തു കൊടുക്കുക ഒരു ചെറിയ കഷണം ഇഞ്ചി രണ്ടു വെളുത്തുള്ളി ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. എല്ലാം വഴന്ന് ഭാഗമായതിനു ശേഷം ഒരു തക്കാളി ചെറുതായി ചേർത്തുകൊടുക്കുക.
തക്കാളി പകുതി വെന്ത് കഴിയുമ്പോൾ പാനിൽ നിന്നും അതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നന്നായി അരച്ചെടുക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ ജീരകം ഒരു കഷണം കറുവപ്പട്ട മൂന്ന് ഏലക്ക രണ്ട് വായനയില അര ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് മൂപ്പിച്ച് അതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക.
ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് അര ടീസ്പൂൺ മഞ്ഞൾപൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി മൂപ്പിച്ച് എടുക്കുക. ആവശ്യത്തിനുള്ള വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്കൊരു ടീസ്പൂൺ തൈര് കൂടി ചേർത്തു കൊടുക്കുക. ശേഷം ഉരുളൻ കിഴങ്ങ് ഇട്ട് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വെന്തു വന്നതിനു ശേഷം മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇറക്കി വയ്ക്കാം. രുചിയോടെ കഴിക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Fathima curry world