രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ എല്ലാവർക്കും തന്നെ ഒരുപാട് ഇഷ്ടമുള്ള പലഹാരമാണ് പൂരി. നല്ലതുപോലെ എണ്ണയിൽ വീർത്ത് വരുന്ന പൂരി മസാലക്കറിയും കൂട്ടി കഴിക്കാൻ ആഗ്രഹമില്ലാത്തവർ ആരാണ് ഉണ്ടാവുക. എന്നാൽ ഇനി പൂരി ഉണ്ടാക്കാൻ വെളിച്ചെണ്ണയുടെയോ എണ്ണയുടെയോ ആവശ്യമില്ല. കുക്കർ ഉണ്ടെങ്കിൽ നിസാരമായി പൂരി ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് അരക്കപ്പ് മൈദയും അരക്കപ്പ് ഗോതമ്പ് പൊടിയും വയ്ക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. 10 മിനിറ്റോളം നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കുക എങ്കിൽ മാത്രമേ മാവ് വളരെയധികം സോഫ്റ്റ് ആവുകയുള്ളൂ. അതിനുശേഷം ഒരു പാത്രം കൊണ്ട് അടച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തതായി ചെയ്യേണ്ടത് മാവ് പുറത്തേക്ക് എടുത്ത് അതിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അത് രണ്ടാക്കുക.
പ്ലാസ്റ്റിക് കവറിൽ വളരെ കുറച്ച് മാത്രം എണ്ണ തേച്ചു കൊടുക്കുക. ശേഷം ഒരു ഉരുളയെടുത്ത് ഒരു പ്ലാസ്റ്റിക് കവറിന് മുകളിലായി വെച്ച് മറ്റ് പ്ലാസ്റ്റിക് കവർ ഉരുളയ്ക്ക് മുകളിലായി വയ്ക്കുക. ശേഷം ഒരു പാത്രം ഉപയോഗിച്ച് അമർത്തി നോക്കൂ. വളരെ കൃത്യമായി തന്നെ വട്ടത്തിൽ ലഭിക്കും. ഇനി ആരും പരത്തി കഷ്ടപ്പെടേണ്ട ആവശ്യമില്ല.
തയ്യാറാക്കിയ പൂരി ഇഡലി പാത്രത്തിൽ വയ്ക്കുക. അതിനുശേഷം മൂന്നു മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കുക. അതിനുശേഷം ഒരു കുക്കർ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ഒരു തട്ട് വെച്ച് കൊടുക്കുക ശേഷം ആവിയിൽ വേവിച്ച പൂരി ഇതിലേക്ക് ഇറക്കി വയ്ക്കുക. ശേഷം കുക്കർ അടച്ച് ഒരു 10 മിനിറ്റ് കൊണ്ട് തന്നെ പൂരി തയ്യാറായി കിട്ടുന്നതാണ്. എണ്ണയൊന്നും ഉപയോഗിക്കാത്ത വളരെ ഹെൽത്തി ആയ പൂരി ഇതുപോലെ തയ്യാറാകൂ. Video credit : Prarthana ‘s world