Making Of Tasty Vendakka Curry : വെണ്ടയ്ക്ക ഉപയോഗിച്ച് കൊണ്ട് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ കറി പരിചയപ്പെടാം. എളുപ്പത്തിൽ ജോലി ചെയ്ത് തീർക്കാനുള്ള വീട്ടമ്മമാർക്ക് ഇതുപോലെ ചെയ്താൽ മതി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായിപത്തോ പന്ത്രണ്ടോ വെണ്ടയ്ക്ക എടുത്ത് മീഡിയം വലുപ്പത്തിൽ മുറിച്ച് വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് വെണ്ടയ്ക്ക എല്ലാം വാട്ടിയെടുക്കുക .
അതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതോടൊപ്പം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് കീറിയതും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.
അതിനുശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയെല്ലാം ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ദേഷ്യം ഒരു കപ്പ് രണ്ടാം നാളികേര പാല് ചേർത്തുകൊടുത്ത നല്ലതുപോലെ തിളപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക.
കറി നല്ലതുപോലെ കുറുകി വരുമ്പോൾ അതിലേക്ക് അരക്കപ്പ് ഒന്നാം പാൽ കൂടി ചേർത്തു കൊടുക്കുക. ശേഷം അര ടീസ്പൂൺ കുരുമുളകുപൊടി കൂടി ചേർത്ത് ഇറക്കിവെക്കുക. അടുത്തതായി മറ്റൊരു പാത്രത്തിൽ അഞ്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നന്നായി മൂപ്പിച്ച് എടുക്കുക. അതിലേക്ക് കറിവേപ്പിലയും ചേർത്ത് ഇളക്കി കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. രുചിയോടെ കഴിക്കാം. Video credit : Shamees kitchen