ഭക്ഷണസാധനങ്ങൾ കുറെ നാളത്തേക്ക് കേടു വരാതെ സൂക്ഷിച്ചുവയ്ക്കുന്നതിന് എല്ലാവരുടെ വീട്ടിലും ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഫ്രിഡ്ജ്. ഇത് ഉപയോഗിക്കുന്നതോടൊപ്പം തന്നെ കൃത്യമായി ഇടവേളകളിൽ വൃത്തിയാക്കേണ്ടതെന്ന് ആവശ്യമായ കാര്യമാണ്. കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ല എങ്കിൽ അതിൽ നിന്ന് മോശം ദുർഗന്ധം വരുകയും ചെയ്യും.
കൂടാതെ കൂടുതലായും അഴകുകൾ പെട്ടെന്ന് കാണപ്പെടുന്നത് ബ്രിഡ്ജിന്റെ ഡോർ സൈഡിലെ റബ്ബർ വാഷറിന്റെ ഇടകളിലെല്ലാം തന്നെ കറുത്ത നിറത്തിലുള്ള പുള്ളികൾ അഴുക്ക് പിടിച്ച് ഇരിക്കാറുണ്ട്. സാധാരണ തുണി ഉപയോഗിച്ച് തുടച്ചു കളഞ്ഞാൽ പോലും ഈ കറുത്ത നിറത്തിലുള്ള പുള്ളികൾ പോകാൻ വളരെയധികം ബുദ്ധിമുട്ടാണ്.
എന്നാൽ ഇനി വളരെ പെട്ടെന്ന് തന്നെ ഇത്തരം കറപിടിച്ച പാടുകൾ വൃത്തിയാക്കി എടുക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക അതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷിംഗ് ചേർക്കുക അതോടൊപ്പം ഒരു പകുതി ചെറുനാരങ്ങ നീര് കൂടി ചേർത്ത് കൊടുക്കുക.
ശേഷം ഇവ നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് റബ്ബർ വാഷറിന്റെ അഴകുള്ള ഭാഗത്ത് എല്ലാം തന്നെ ഉരച്ചു കൊടുക്കും ഒരു പ്രാവശ്യം ഉറയ്ക്കുമ്പോൾ തന്നെ അഴുക്കുകൾ പോരുന്നത് കാണാം ശേഷം ഒരു തുണികൊണ്ട് തുടച്ചു വൃത്തിയാക്കുക. ഇതുതന്നെ ഫ്രിഡ്ജിന്റെ അകത്ത് ഏതെങ്കിലും തരത്തിലുള്ള കറപിടിച്ച പാടുകൾ ഉണ്ടെങ്കിൽ ഉപയോഗിക്കാവുന്നതാണ്. എപ്പോഴും ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി എടുക്കുക. ഇതുപോലെ എല്ലാ വീട്ടമ്മമാരും ഒന്ന് ചെയ്തു നോക്കൂ ഫ്രിഡ്ജ് പുതിയത് പോലെ എപ്പോഴും സൂക്ഷിക്കാം. Credit : Prarthana’s world