ഈ പൂവ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ ഇതിന്റെ പേര് പറയൂ? ഇത് എവിടെ കണ്ടാലും പറിച്ചു കൊണ്ടുപോരെ.

വളരെയധികം ഭംഗിയുള്ള പുഷ്പങ്ങൾ ഉള്ള ചെടിയാണ് ശങ്കുപുഷ്പം. നീല നിറത്തിലും വെള്ളനിറത്തിലും രണ്ട് തരത്തിലാണ് ഇതിന്റെ പൂക്കൾ കാണപ്പെടുന്നത്. വളർന്നുവരുന്ന ഒരു ചെടി കൂടിയാണ് ഇത്. വള്ളിപ്പടർപ്പുകൾ ആയാണ് ഇത് പടർന്നു കയറാറുള്ളത്. ഈ ചെടി വളരുന്നതിനോടൊപ്പം തന്നെ മറ്റു ചെടികൾക്ക് വലിയ ഉപകാരവും ചെയ്തുകൊണ്ടിരിക്കുന്നു.

ഇതിന്റെ പേരുകളിൽ അടങ്ങിയിരിക്കുന്ന ചില ബാക്ടീരിയകൾ അന്തരീക്ഷത്തിലെ നൈട്രജനെ നൈറ്റ് റൈറ്റുകൾ ആക്കി മണ്ണിൽ ലയിപ്പിക്കുന്നു. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ശങ്കുപുഷ്പം. ഇതിന്റെ ഇലകളും പൂവും പേരും എല്ലാം തന്നെ ഔഷധമായി ഉപയോഗിക്കുന്നതാണ് പ്രധാനമായും മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ഇത് ഉപയോഗിച്ചുവരുന്നു. അതുപോലെ അസറ്റൽ കോളിൽ എന്ന ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്നതിനാൽ ഇതിനെ തലച്ചോറിലേക്കുള്ള പ്രവർത്തനങ്ങളെ സുഗമമാക്കുന്നതിനുള്ള സവിശേഷ കഴിവ് ഉണ്ട്.

ഇതിന്റെ പൂക്കൾ വെള്ളത്തിൽ ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറക്കാൻ സഹായിക്കുന്നു നീല സംഘ പുഷ്പത്തിന്റെ ചെടി കഷായം വെച്ചു കുടിക്കുന്നത് ഉന്മാദം ശ്വാസ രോഗം ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരമാണ്. അതുപോലെ ഇതിന്റെ വേര് പശുവിൻപാലിൽ അരച്ച് കലക്കി കഴിക്കുന്നത് വയറിളക്കാൻ ഉപകാരപ്പെടുന്നതാണ്.

അതുപോലെ തന്നെ തൊണ്ട വീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിച്ച് വരുന്നു. പനി കുറയ്ക്കുന്നതിനും ശരീരബലം ഉണ്ടാക്കുന്നതിനും മാനസികരോഗ ചികിത്സക്കും ഈ ഔഷധസസ്യം ഉപയോഗിക്കുന്നു. ബുദ്ധിശക്തി ധാരണശക്തി എന്നിവയ്ക്ക് ശങ്കുപുഷ്പത്തിന്റെ വേര് അരച്ച് മൂന്ന് ഗ്രാം എടുത്ത് നീയിലോ വെണ്ണയിലോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *