ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കൂ!! ഇത് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

എല്ലാദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കൂ ഇതിന്റെ ഗുണങ്ങൾ നിരവധിയാണ്. നല്ല ആരോഗ്യത്തിന് മറ്റ് ആഹാരങ്ങൾക്കൊപ്പം നെല്ലിക്കയും ശീലമാക്കു. നെല്ലിക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ചെറിയൊരു ചവർപ്പ് ഉണ്ടെങ്കിലും അല്പം ഉപ്പും കൂടി കഴിക്കുമ്പോൾ ഉണ്ടാകുന്ന സ്വാദ് ഒന്ന് വേറെ തന്നെയാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ തുടങ്ങി ലൈംഗിക ജീവിതത്തെ പരിപോഷിപ്പിക്കുന്നതു വരെ നീളുന്നതാണ് നെല്ലിക്കയിലെ ആരോഗ്യ ഗുണങ്ങൾ. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളായ ഗാലിക് ആസിഡ്, എലജിക് ആസിഡ് തുടങ്ങിയവ പ്രമേഹത്തെ തടയാൻ ഉത്തമമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് ഇവയെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ് അതുകൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്ക് സാധിക്കും പ്രമേഹം മൂലം പിടിപെടാൻ സാധ്യതയുള്ള ഹൃദയരോഗങ്ങൾ ഡയബറ്റിക് എന്നിവയുടെ ചികിത്സയ്ക്ക് വേണ്ടിയും നെല്ലിക്ക ഉപയോഗിക്കുന്നു.

അതുപോലെ ശരീരത്തിലെഉയർന്ന കൊളസ്ട്രോള് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ് ഇതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കൂടുകയും ചെയ്യും. അടങ്ങിയിരിക്കുന്ന മെഡിസിനാൽ തെറാപ്പി ഗുണങ്ങൾ പനി ചുമ്മാ തുടങ്ങിയ ബുദ്ധിമുട്ടുകളെ എല്ലാം ഒഴിവാക്കാൻ സഹായിക്കുന്നു. ഇടയ്ക്കിടെ വായിൽ ഉണ്ടാകുന്ന അൾസറിനെ ശമിപ്പിക്കാൻ നെല്ലിക്കയ്ക്ക് സാധിക്കും.

ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക് ഗുണങ്ങളും തെറാപ്യൂട്ടി ഘടകങ്ങളുമാണ് ഇതിനുവേണ്ടി സഹായിക്കുന്നത്. അതുപോലെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പുരുഷനിലെ ബീജ ഉൽപാദനം വർദ്ധിപ്പിക്കുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യുന്നു സ്ത്രീകളിലെ ലൈംഗിക ശക്തി കൂട്ടുന്നതിനും ഇത് ഉത്തമമാണ്. പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക ദിവസവും കഴിക്കുന്നത് നല്ലതാണ്. Credit : Malayalam tasty world

Leave a Reply

Your email address will not be published. Required fields are marked *