ഭക്ഷണം ഉണ്ടാക്കണമെങ്കിൽ അതിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് വെളിച്ചെണ്ണ. നമ്മൾ പല വിഭവങ്ങളും തയ്യാറാക്കാൻ തുടങ്ങുന്നത് തന്നെ വെളിച്ചണ്ണയിൽ ആയിരിക്കും. അതുകൊണ്ടുതന്നെ വെളിച്ചെണ്ണ വളരെയധികം പ്രധാനപ്പെട്ടതാണ് പാചകത്തിൽ. സാധാരണ എല്ലാവരും തന്നെ കടകളിൽനിന്ന് വെളിച്ചെണ്ണ പാക്കറ്റിലോ അല്ലെങ്കിൽ കുപ്പികളിലെ വാങ്ങുന്നവർ ആയിരിക്കും.
ചില ആളുകൾ എങ്കിലും നേരിട്ട് ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും ഉണ്ടായിരിക്കും. ഈ രണ്ടു രീതിയിൽ വെളിച്ചെണ്ണ വാങ്ങിയാലും കുറെ നാളത്തേക്ക് കേടുകൂടാതെ വയ്ക്കുക എന്നത് സാധ്യമായ കാര്യമല്ല. കുറെ കഴിയുമ്പോഴേക്കും ഇതെന്റെ നിറം മാറി വരികയും വെളിച്ചെണ്ണ കേടായി പോവുകയും ചെയ്യും. എന്നാൽ ഇനി അതുപോലെ വെളിച്ചെണ്ണ കേടായി പോകാതെ ഇരിക്കുന്നതിനും കുറെനാൾ സൂക്ഷിച്ചു വയ്ക്കുന്നതിനും ആയി ഇതുപോലെ ചെയ്താൽ മതി.
അതിനായി ചെയ്യേണ്ടത് വെളിച്ചെണ്ണ വാങ്ങിക്കൊണ്ടൊന്ന് കഴിഞ്ഞതിനുശേഷം ഒരു പാത്രത്തിൽ ഒഴിച്ച് നല്ല വെയിലത്ത് ഒരു ദിവസം മുഴുവൻ വയ്ക്കുക. അതിനുശേഷം നന്നായി ചൂടാറി കഴിഞ്ഞാൽ മാത്രം മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. ഒരുപോലെ ഇത് പകർത്തി വയ്ക്കുന്ന പാത്രത്തിൽ ഒട്ടും തന്നെ വെള്ളത്തിന്റെ അംശം ഉണ്ടാകാൻ പാടില്ല.
ശേഷം വെളിച്ചെണ്ണയിലേക്ക് കുറച്ച് കല്ലുപ്പ് ചേർത്തു കൊടുക്കുക അതുപോലെ തന്നെ കുറച്ച് കുരുമുളക് ചതച്ചതും ചേർത്ത് കൊടുക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണയാണ് സൂക്ഷിച്ചുവയ്ക്കാനായി എടുക്കുന്നത് എങ്കിൽ അതിൽ കാൽ ടീസ്പൂൺ കല്ലുപ്പും കാൽ ടീസ്പൂൺ കുരുമുളക് ചതച്ചതും ആണ് ചേർത്തു കൊടുക്കേണ്ടത്. ശേഷം നന്നായി അടച്ച് മാറ്റിവയ്ക്കുക. എല്ലാവരും തന്നെ ഇനി ഇതുപോലെ ചെയ്തു നോക്കൂ എത്ര വർഷം കഴിഞ്ഞാലും വെളിച്ചെണ്ണ കേടുകൂടാതെ ഇരിക്കും. Video credit : PRS kitchen