Making Of Banana Snack Recipe : പഴം ഉപയോഗിച്ചുകൊണ്ട് വളരെയധികം രചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഒരു പ്രാവശ്യമെങ്കിലും വീട്ടമ്മമാർ ഇതുപോലെ ഒരു പലഹാരം ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു നോക്കൂ. പിന്നീട് പഴം ബാക്കി വരുന്ന സമയത്തെല്ലാം ഈ വിഭവം ഉണ്ടാക്കിയിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം എടുത്ത് കഷ്ണങ്ങളാക്കി മുറിച്ച് ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക .
ശേഷം വേവിച്ച പഴങ്ങളെല്ലാം തന്നെ തോല് കളഞ്ഞ ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. അതിലേക്ക് അരക്കപ്പ് വെള്ള അവൽ ചേർത്തു കൊടുക്കുക. ശേഷം ഒരു തവി ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ഉടച്ചു മിക്സ് ചെയ്യുക. അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് അരക്കപ്പ് ചെറിയ പരിപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ചൂടാക്കി എടുക്കുക.
അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ആ പാടിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് അരക്കപ്പ് തേങ്ങ ചിരകിയത് നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക്യും വറുത്തു വച്ചിരിക്കുന്ന ചെറുപയർ പരിപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ കാൽ കപ്പ് പൊടിച്ച കപ്പലണ്ടി ചർദ്ദ കൊടുക്കുക.
അതോടൊപ്പം 7 ചെറുതായി അരിഞ്ഞ ഈന്തപ്പഴം കൂടി ചേർത്തു കൊടുക്കുക. ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷമൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി പഴം എടുത്ത് ചെറിയ ഉരുളയായി കയ്യിൽ വെച്ച് പരത്തുക ശേഷം അതിന് നടുവിൽ ഫില്ലിംഗ് വെച്ച് കൊടുത്ത് പൊതിഞ്ഞെടുക്കുക. ഇഷ്ടമുള്ള ആകൃതിയിൽ തയ്യാറാക്കാവുന്നതാണ്. ശേഷം ഇത് ചൂടായ എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു കോരി മാറ്റുക. Credit : Shamees kitchen