രാവിലെ ജോലിക്ക് പോകുന്ന വീട്ടമ്മമാരെയൊക്കെ സംബന്ധിച്ചെടുത്തോളം പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ബ്രേക്ക് ഫാസ്റ്റുകൾ ആണ് തയ്യാറാക്കാറുള്ളത്. ഒരുപാട് സമയമെടുത്ത് അരച്ചെടുക്കേണ്ട ബ്രേക്ക് ഫാസ്റ്റുകളെക്കാളും കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ബ്രേക്ഫാസ്റ്റ് റെസിപ്പികൾ ചെയ്യുന്നവർക്കും അല്ലാത്തവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു പുതിയ അപ്പത്തിന്റെ റെസിപ്പി നോക്കാം.
വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇനി അപ്പം തയ്യാറാക്കി എടുക്കാം ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അരിപ്പൊടി എടുക്കുക അതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർക്കുക. ശേഷം ഒട്ടും കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടുപ്പിൽ വെച്ച് നന്നായി കുറുക്കി എടുക്കുക.
ശേഷം അത് പകർത്തി വയ്ക്കുക. അടുത്തതായി ഒരു മിക്സിയെടുത്ത് അതിലേക്ക് അരക്കപ്പ് വെള്ളം ഒഴിക്കുക ശേഷം അതിലേക്ക് അരക്കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക. ശേഷം നന്നായി സ്പ്പൂൺ ഉപയോഗിച്ച് ഇളക്കിയെടുക്കുക. അതിനുശേഷം ചെറിയ ചൂടോടുകൂടി തന്നെ കുറുക്കിയെടുത്ത അരിയും ചേർത്തു കൊടുക്കുക. അതിനുശേഷം കാൽ ടീസ്പൂൺ ഈസ്റ്റ് ചേർക്കുക. തന്നെ രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക.
ശേഷം മിക്സിയിൽ നല്ലതുപോലെ കറക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റിവെച്ച് അടച്ച് വെക്കുക. ഒരു പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിൽ തന്നെ മാവ് നല്ലതുപോലെ പൊന്തിവരും. അതിനുശേഷം അപ്പം സാധാരണ ഉണ്ടാക്കുന്നത് പോലെയും പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ചുറ്റിച്ചു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. പാകമായാൽ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. Video credit : Resmees curry world