Kerala Sadya Special Inji Pachadi : ചൂട് ചോറിന്റെ കൂടെയും അല്ലാതെ തന്നെ കഴിക്കാനും വേറെ രുചികരമായ ഇഞ്ചി പച്ചടി ഒരുപാട് പച്ചക്കറികൾ ഉപയോഗിച്ച് നമ്മൾ പച്ചടി ഉണ്ടാക്കിയിട്ടുണ്ടാകും. അതിൽ നിന്നെല്ലാം വ്യത്യസ്തമായ രുചിയിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ ഇഞ്ചി പച്ചടി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക ശേഷം അതിലേക്ക് 5 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞ കാൽ കപ്പ് ഇഞ്ചി അതിലേക്ക് ചേർക്കുക.
ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക. ഇന്ത്യയുടെ നിറമെല്ലാം മാറി വരുമ്പോൾ അഞ്ച് വറ്റൽ മുളക് ചേർത്തു കൊടുക്കുക അതോടൊപ്പം മൂന്ന് പച്ചമുളക് ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. എല്ലാം നല്ലതുപോലെ മൂത്ത് വന്നതിനുശേഷം അതിലേക്ക് ഒരു നുള്ള് ചെറിയ ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ചേർത്തു കൊടുക്കേണ്ടത് ആവശ്യത്തിന് തൈര് ചേർക്കുക. ഒരുപാട് പുളിയില്ലാത്ത തൈര് തന്നെ ചേർത്തു കൊടുക്കുക. തൈര് ചേർത്താൽ പിന്നെ ഒരുപാട് ചൂടാക്കാൻ നിൽക്കരുത് ചെറുതായി ചൂടായി വരുമ്പോൾ തന്നെ ഇറക്കി വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. Video credit : Shamees kitchen