Making Of Pacha Chakka Erissery : പച്ച ചക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു കിടിലൻ വിഭവം തയ്യാറാക്കിയാലോ. ദിവസവും പച്ചചക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളിൽ ഇത് തീർച്ചയായും വ്യത്യസ്തമായിരിക്കും. എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 15 ചക്കച്ചുള എടുക്കുക. ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കുക അതോടൊപ്പം തന്നെ 10 ചക്കക്കുരു വൃത്തിയാക്കി എടുക്കുക. ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക.
അതോടൊപ്പം തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി വേവിക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് രണ്ട് ചുവന്നുള്ളിയും അര ടീസ്പൂൺ ചെറിയ ജീരകം ഒരു പച്ചമുളക് രണ്ടു വെളുത്തുള്ളി ഒരു നുള്ള് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കുക. ചക്കയും ചക്കക്കുരുവും നന്നായി വെന്തതിനു ശേഷം കുക്കർ തുറന്ന് ചെറുതായി ഇളക്കി കൊടുക്കുക .
അതിനുശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുത്ത് ഇളക്കിയെടുക്കുക. അതിനുശേഷം നല്ലതുപോലെ ചൂടാക്കി എടുക്കുക. ചക്ക നല്ലതുപോലെ ഉടഞ്ഞ് കുറുകി വന്നതിനുശേഷം ഓഫ് ചെയ്യുക. ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
അതിലേക്ക് 10 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക ശേഷം അരക്കപ്പ് ചിരകിയ തേങ്ങ ചേർത്തുകൊടുക്കുക ഇവ ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് നാലു വറ്റൽമുളക് ചേർത്തു കൊടുക്കുക അതോടൊപ്പം ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ചക്ക ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. Credit : Shamees kitchen