വീട്ടിൽ ഡെയിലി യൂസ് ചെയ്യുന്ന വെള്ളത്തോർത്ത് കുറെ കഴിഞ്ഞാൽ അതിന്റെ നിറമെല്ലാം മങ്ങിപ്പോകുന്നത് നാം കാണാറുണ്ട്. വെള്ളത്തോർത്തുകൾ പെട്ടെന്ന് തന്നെ നിറം വാങ്ങുകയും അതുപോലെ തന്നെ അതിൽ കരിമ്പന പിടിച്ച് പെട്ടെന്ന് കേട് വരികയും ചെയ്യുന്നു. കരിമ്പന വരുന്നത് വളരെ പെട്ടെന്ന് ആയിരിക്കും ചിലപ്പോൾ കുറച്ചുനാൾ മാത്രമായിരിക്കും തോർത്ത് ഉപയോഗിച്ച് ഉണ്ടാവുക.
അപ്പോഴേക്കും കരിമ്പന വന്നു നിറമങ്ങിയും അത് ഉപയോഗിക്കാൻ പറ്റാതെ ആകും. എന്നാൽ ഇനിയും അത്തരത്തിൽ ഒരു വിഷമം വേണ്ട. നിറം പോയ വെള്ളത്തോർത്ത് വളരെ എളുപ്പത്തിൽ തന്നെ പഴയതുപോലെ വെള്ള നിറം ആക്കി മാറ്റാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് ചൂടാക്കുക അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ ഇട്ടു കൊടുക്കുക.
അതിനുശേഷം നന്നായി അലിഞ്ഞു വന്നു കഴിയുമ്പോൾ തോർത്ത് അതിലേക്ക് മുക്കി വയ്ക്കുക. വെള്ളം 5 മിനിറ്റ് ചെറിയ തീയിൽ വച്ച് തന്നെ ചൂടാക്കുക. അതിനുശേഷം പാത്രം ഇറക്കി വെച്ച് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. ഇപ്പോൾ തന്നെ അതിലെ എല്ലാ അഴുക്കുകളും മാറി വരുന്നത് കാണാം. ആവശ്യമെങ്കിൽ ബ്രെഷ് ഉപയോഗിച്ച് കഴുകാവുന്നതുമാണ്. അതിനുശേഷം മറ്റൊരു വെള്ളത്തിൽ തോർത്ത് കഴുകി പിഴിഞ്ഞെടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ ഈ മാർഗം ഉപയോഗിച്ച് വെള്ളതോർത്ത് അഴുക്കുകളെയെല്ലാം നിഷ്പ്രയാസം ഇല്ലാതാക്കാം. എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ഇതുപോലെ ഡെയിലി ഉപയോഗിക്കുന്ന തോർത്തുകൾ വൃത്തിയാക്കി എടുക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടു വരാതെയും അഴക് പിടിക്കാതെയും ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Grandmother tips