എല്ലാ ഹൈന്ദവ കുടുംബങ്ങളിലെയും നിത്യജീവനത്തിന്റെ ഭാഗമാണ് രണ്ടുപേരും വിളക്ക് കൊളുത്തുക എന്നത്. നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക വഴി നമ്മൾ വീട്ടിലെ ലക്ഷ്മി ദേവിയുടെയും സാന്നിധ്യം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഇല്ല എങ്കിൽ നമ്മൾ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവുമില്ല നമുക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാവുകയില്ല.
ഇത്തരത്തിൽ നിലവിളക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കുറെ കാര്യങ്ങളുണ്ട്. നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന കാര്യത്തിൽ നിരവധി തെറ്റുകൾ ഇന്നത്തെ കാലത്ത് ചെയ്യുന്നത് കാണാറുണ്ട്. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് നിലവിളക്കിൽ ചോർച്ചയുണ്ടോ എന്നതാണ് പുതിയതോ പഴയതോ ആയ നിലവിളക്ക് ആയാലും അതിൽ ചോർച്ചയുണ്ടോ എന്ന് ഉറപ്പുവരുത്തുക. ഉടനെ തന്നെ ആ നിലവിളക്ക് മാറ്റി പുതിയത് ഒരെണ്ണം വാങ്ങിക്കുക. ചോർച്ചയുള്ള നിലവിളക്ക് കത്തിക്കുകയാണെങ്കിൽ വീട്ടിൽ രോഗപീഠം ഒഴിവാകില്ല എന്നതാണ്.
രണ്ടാമത്തെ കാര്യം ഇന്നത്തെ തലമുറയിൽ ജോത്സ്യന്മാരുടെ ഇടയിൽ പോലും പലപ്പോഴും തർക്ക വിഷയമായ കാര്യമാണ് എന്ത് വിളക്കാണ് വീട്ടിൽ കത്തിക്കേണ്ടത് എന്നത്. നിലവിളക്കാണ് കത്തിക്കേണ്ടത്. ഒരു ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അവിടെ ഭഗവാന്റെ മുൻപിൽ കത്തിച്ചു വച്ചിരിക്കുന്നതും ഒരു നിലവിളക്ക് തന്നെയാണ് അത് തന്നെയാണ് നമ്മൾ വീട്ടിലും ചെയ്യേണ്ടത്.
അടുത്ത കാര്യം നിലവിളക്കിൽ ഒഴിക്കുന്ന എണ്ണ എള്ളെണ്ണയാണ് ഒഴിക്കേണ്ടത്. അതാണ് ഏറ്റവും ഉത്തമമായ കാര്യം. നെയൊഴിച്ച് കത്തിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതാണ്. അതുപോലെ തന്നെ ഒരു പ്രാവശ്യം ഉപയോഗിച്ച് എണ്ണ പിന്നീട് വിളക്ക് കത്തിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ല. ഓരോ നേരവും നിലവിളക്ക് കഴുകി തുടച്ച് പുതിയ എണ്ണയും തിരിയും ഇട്ട് കത്തിക്കുക തന്നെ വേണം. കൂടുതൽ കാര്യങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : infinite stories