Making Of Tasty Curd Rasam : ഉച്ചയ്ക്ക് നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ നല്ല കട്ട തൈരും കുറച്ച് അച്ചാറും ഉണ്ടെങ്കിൽ പിന്നെ വേറെന്തു വേണം. ഒരുപാട് വിഭവങ്ങളും ഒന്നുമില്ലാതെ വളരെ ചെറിയ ചില പൊടിക്കൈകൾ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന കറികൾ കഴിക്കുന്നതിനും വളരെ ഏറെ രുചിയാണ്. അത്തരത്തിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന രുചികരവുമായ മോര് രസം തയ്യാറാക്കി നോക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഉലുവാപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് ഒരു ടീസ്പൂൺ രസം പൊടി, രണ്ടു പച്ചമുളക് എന്നിവ ചേർത്ത് ചെറുതായി വഴറ്റി കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ മൂന്ന് കപ്പ് മോര് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി ചൂടാക്കുക.
അതോടൊപ്പം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം തീ ഓഫ് ചെയ്യുക. അടുത്തതായി ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം അതിലേക്ക് 4 ചെറിയ ഉള്ളി ചതച്ചത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് കൂടി ചേർത്തു കൊടുക്കുക. രണ്ടും നന്നായി മൂത്ത വരുമ്പോൾ അതിലേക്ക് നാല് വറ്റൽമുളക് ചേർത്തു കൊടുക്കുക. പുള്ളിയുടെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക ആവശ്യത്തിന് കറിവേപ്പിലയും മല്ലിയിലയും ചേർത്ത് കൊടുക്കുക. വഴറ്റിയെടുത്തതിനുശേഷം തയ്യാറാക്കിയ മോരിലേക്ക് ഒഴിച്ച് കൊടുക്കുക. രുചികരമായ ഒരു രസം തയ്യാർ. Credit : Shamees Kitchen