Making Of Tomato Side Dish : രാവിലെ ദോശയോ ഇഡലിയോ ഉണ്ടാക്കുകയാണെങ്കിൽ അതിനെ കിടിലൻ കോമ്പിനേഷൻ ആയ തക്കാളി ഉപയോഗിച്ചുള്ള ഒരു ചമ്മന്തി തയ്യാറാക്കാം. ഇത് തയ്യാറാക്കിയെടുക്കാനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കാല് തക്കാളി അടുത്ത് നാലു കഷണങ്ങളാക്കി മുറിച്ച് വെളിച്ചമേലിട്ട് നല്ലതുപോലെ വറുത്തെടുക്കുക.
അതിലേക്ക് അഞ്ചു വെളുത്തുള്ളി കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിക്കുക തക്കാളി തിരിച്ചിട്ട് കൊടുക്കുക. ശേഷം തക്കാളി നല്ലതുപോലെ റോസ്റ്റ് ആയി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി അതേ പാനിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക.
സവാള വഴന്നു വരുമ്പോൾ കോരി ഒരു പാത്രത്തിലേക്ക് മാറ്റുക. അതുപോലെ തന്നെ രണ്ടു വറ്റൽ മുളക് നല്ലതുപോലെ മൂപ്പിച്ചെടുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് വറ്റൽമുളകിട്ട് നല്ലതുപോലെ ചതച്ചെടുക്കുക. അതിലേക്ക് തക്കാളി ചേർത്ത്ഒരു കോൽ ഉപയോഗിച്ച് നല്ലതുപോലെ ചതച്ചു കൊടുക്കുക.
ശേഷം വഴറ്റിയെടുത്താൽ സവാളയും ചേർത്ത് നന്നായി ഉടച്ചു കൊടുക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. കുറഞ്ഞ സമയം കൊണ്ട് വളരെയധികം രുചികരമായ ഇതുപോലെ ഒരു ചമ്മന്തി ഇതുപോല തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Shamees kitchen