ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും തന്നെ മിക്സി ഉണ്ടായിരിക്കും. ജോലി പെട്ടെന്ന് തീരുന്നതുകൊണ്ടുതന്നെ എല്ലാവരും അത് ഉപയോഗിക്കുന്നവരായിരിക്കും എന്നാൽ ഇത് ഉപയോഗിച്ചാൽ മാത്രം പോരാ. സത്യമായിത്തന്നെ അത് പരിപാലിക്കേണ്ടതിന്റെ ഉത്തരവാദിത്വം കൂടി നമുക്കുണ്ട്. നമ്മൾ ഓരോ പ്രാവശ്യവും മിക്സിയും ഉപയോഗിച്ചതിനു ശേഷം മിക്സിയുടെ ജാറ് വയ്ക്കുന്ന ഭാഗത്തെല്ലാം തന്നെ പെട്ടെന്ന് അഴുക്ക് പിടിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ ആ ഭാഗം എപ്പോഴും വൃത്തിയായി തന്നെ തുടച്ച് എടുക്കുക . ഇല്ലെങ്കിൽ അവിടെ പെട്ടെന്ന് അഴുക്കുകൾ അടിഞ്ഞുകൂടുന്നതായിരിക്കും.
അതുപോലെതന്നെയാണ് മിക്സിയുടെ താഴെയുള്ള ഭാഗം കൂടി തുടച്ച് വൃത്തിയാക്കേണ്ടതുണ്ട് സാധാരണ അതാരും ശ്രദ്ധിക്കാറില്ലാത്ത കാര്യമാണ്. പലപ്പോഴും മിക്സിയിൽ എന്തെങ്കിലും അരയ്ക്കുന്ന സമയത്ത് ജാറിൽ നിന്ന് പുറത്തേക്ക് തെറിച്ച് മിക്സിയുടെ മുകളിൽ എല്ലാം തന്നെ അഴുക്കുപിടിക്കും. എന്നാൽ പുറം ഭാഗത്ത് മാത്രമേ നമ്മൾ ശ്രദ്ധിക്കാറുള്ളൂ അടിഭാഗത്തേക്കും ഇതിന്റെ അഴകുകൾ എത്താം.
അതുകൊണ്ട് ആ ഭാഗവും നന്നായി തന്നെ വൃത്തിയാക്കുക.അടുത്തതായി മിക്സിയുടെ ജാറിന്റെ അടിവശത്ത് ഉണ്ടാകുന്ന അഴുക്കുകൾ ഓരോ ഉപയോഗത്തിനു ശേഷവും വെള്ളവും സോപ്പ് ഉപയോഗിച്ച് ബ്രഷ് കൊണ്ട് ഒരച്ച വൃത്തിയാക്കേണ്ടതാണ്. അതുപോലെ തന്നെ മിക്സിയുടെ കൈ പിടിക്കുന്ന ഭാഗത്ത് ഇളകി നിൽക്കുന്നുണ്ടെങ്കിൽ അതെല്ലാം ഉറപ്പിച്ച കൃത്യമായി ഇരിക്കുന്നുണ്ട് എന്ന് നോക്കുക.
മിക്സിയുടെ ജാറ് മാത്രമല്ല മിക്സിയുടെ പല വിടവുകളിലും കാണുന്ന അഴുക്കുപിടിച്ച ഭാഗങ്ങളെല്ലാം തന്നെ സൂചി ഉപയോഗിച്ചോ അല്ലെങ്കിൽ ഊരാൻ പറ്റുന്നതാണെങ്കിൽ ഊരിയോ വൃത്തിയാക്കേണ്ടതാണ്. എല്ലാവരും തന്നെയും മിക്സിയും മിക്സിയുടെ ജാറും കൃത്യമായി തന്നെ തുടച്ച് വൃത്തിയാക്കി ഉപയോഗിക്കുക. Credit : infro tricks