ടോയ്ലറ്റ് ക്ലീൻ ചെയ്ത് ഇനി ആരുടെയും നടുവൊടിയില്ല. ബ്രേഷു ഉപയോഗിച്ച് ഉരച്ച് ഒരുപാട് സമയം കളയേണ്ട ആവശ്യവുമില്ല. വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്ത് എടുക്കുന്നതിനായി ഒരു ക്ലീനിങ് ബോംബ് തയ്യാറാക്കാം. ഇത് ഒരെണ്ണം മാത്രം ടോയ്‌ലറ്റിൽ ഇട്ടാൽ മതി എല്ലാ രീതിയിലും വളരെയധികം വൃത്തിയായി കിട്ടും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് അനുസരിച്ച് ബേക്കിംഗ് സോഡ എടുക്കുക. അതിലേക്ക് ആവശ്യത്തിന് കോൺഫ്ലവർ പൊടി ചേർക്കുക. ചെറിയ ഉരുളകളാക്കാൻ പാകത്തിന് ചേർത്താൽ മതി. അതിലേക്ക് വളരെ കുറച്ചു മാത്രം വിനാഗിരി ചേർക്കുക. ശേഷം ഏതെങ്കിലും ഒരു ഹാൻഡ് വാഷ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം എല്ലാം കൂടി നന്നായി ഇളക്കി എടുക്കുക.
പൊടിക്ക് നനവ് കുറവാണെങ്കിൽ അതിനനുസരിച്ച് ഹാൻഡ് വാഷ് ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ഈ ചെറിയ ഉരുളകൾ മാത്രം ക്ലീൻ ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഇത് ടോയ്ലറ്റിലേക്ക് ഇട്ടതിനുശേഷം അലിയുന്നതിനായി കുറച്ച് സമയം വയ്ക്കുക. അതിനുശേഷം ഫ്ലഷ് ചെയ്യുക.
വളരെ എളുപ്പത്തിൽ തന്നെ ടോയ്‌ലറ്റ് ക്ലീനായി കിട്ടും മാത്രമല്ല നല്ല സുഗന്ധവും ഉണ്ടായിരിക്കും. ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുന്ന അതുപോലെ തന്നെയുള്ള വൃത്തി ഇതിലും ലഭിക്കുന്നതാണ്. എല്ലാവരും തന്നെ ഇതുപോലെ ക്ലീനിങ് ബോംബ് വളരെ കുറഞ്ഞ ചെലവിൽ ഇനി വീട്ടിൽ തന്നെ തയ്യാറാക്കി വെക്കൂ. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Grandmother tips