വൈകുന്നേരങ്ങളിൽ നമുക്ക് എപ്പോഴും ശല്യമായി വരുന്ന ഒന്നാണ് കൊതുക്. ചെറിയ കൊതുകുകൾ നമ്മുടെ ദേഹത്ത് വന്നിരുന്ന കടിച്ചാൽ പോലും നമ്മൾ ചിലപ്പോൾ അറിയാതെ പോകും. അത്തരത്തിൽ പലതരത്തിലുള്ള കൊതുകുകൾ ആണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരം കൊതുകുകൾ ശരീരത്തിൽ കടിക്കുന്നത് മൂലം പലതരത്തിലുള്ള അസുഖങ്ങളും നമുക്ക് വന്ന ചേർന്നേക്കാം. അതുകൊണ്ടുതന്നെ ഇവയുടെ സാന്നിധ്യം നമ്മുടെ അടുത്ത് നിന്നും മാറ്റേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.
കൊതുകിനെ തുരത്താൻ പല മാർഗങ്ങളും പരീക്ഷിച്ച് തോറ്റു പോയവരാണോ നിങ്ങൾ എന്നാൽ ഇതുപോലെ ഒരു മാർഗ്ഗം ചെയ്തു നോക്കൂ. കൊതുക് വീടിന്റെ പരിസരത്ത് പോലും ഇനി വരില്ല. കൊതുകിനെ എങ്ങനെയാണ് ഓടിക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് നാലു കഷണം വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ അയമോദകം ചേർക്കുക അതോടൊപ്പം രണ്ട് കർപൂരം പൊടിച്ച് ചേർക്കുക.
ഇവ മൂന്നും നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി എടുക്കുക. ശേഷം ഈ വെളിച്ചെണ്ണയിൽ ഒരു തിരി മുക്കിവെച്ച് വൈകുന്നേരങ്ങളിൽ കത്തിച്ചു കൊടുക്കുക. കൊതുകിന്റെ വരവിനെ നമുക്ക് ഇതിലൂടെ ഒഴിവാക്കാം. അടുത്ത മാർഗ്ഗം കുറച്ച് ഗ്രാമ്പു എടുത്ത് നല്ലതുപോലെ പൊടിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിനുശേഷം ഈ വെളിച്ചെണ്ണയിൽ തിരിയിട്ടതിനുശേഷം വൈകുന്നേരം കൊതുക് വരുന്ന സ്ഥലങ്ങളിൽ എല്ലാം കത്തിച്ചു കൊടുക്കുക. വളരെ പെട്ടെന്ന് തന്നെ കൊതുക് പോകുന്നതായിരിക്കും. ഈ രണ്ട് തിരികളും കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകച്ചിൽ ഉണ്ടാക്കുന്ന മണം കൊതുകുകളെ വീടിന്റെ പരിസരത്ത് നിന്ന് വരുന്നതിന് ഒഴിവാക്കാനാക്കും. Credit : Vichus vlogs