Making Of Tasty Kadala Curry : വെള്ളക്കടല ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു പുതിയ റെസിപ്പി പരിചയപ്പെട്ടാലോ. ഇതുപോലെ വെള്ളക്കടല ഉണ്ടാകുകയാണെങ്കിൽ ചപ്പാത്തിക്കും ചോറിനും എല്ലാം വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 250 ഗ്രാം വെള്ളക്കടല വെള്ളത്തിൽ നന്നായി കുതിർത്ത് വയ്ക്കുക അതിനുശേഷം ഒരു കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തന്നെ വേവിച്ചെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ഏലക്കായ മൂന്നു ഗ്രാമ്പു അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതേസമയം ഒരുമിക്സിയുടെ ജാറിലേക്ക് അരക്കപ്പ് നാളികേരം ചിരകിയതും ഒരു തക്കാളിയും ചേർത്ത് നന്നായി അരച്ചെടുക്കുക അതിലേക്ക് ഒരു പട്ട കൂടി ചേർത്തു കൊടുക്കുക.
ശേഷം സവാള വഴന്നു വന്നതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കേണ്ടതാണ്.
അതിനുശേഷം കടല ചേർത്തു കൊടുക്കുക അതോടൊപ്പം അതിന്റെ വേവിച്ചെടുത്ത വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് നന്നായി വേവിക്കുക. കടലക്കറി നല്ലതുപോലെ വെന്ത് കുറുകി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് മല്ലിയില ചേർത്ത് കൊടുത്ത് ഇളക്കിയതിനു ശേഷം പാത്രത്തിലേക്ക് പകർത്തി കഴിക്കാവുന്നതാണ്. Credit : Shamees kitchen