Making Of Tasty Milk Chappathi : ദിവസവും ചപ്പാത്തിയും ഒരുപോലെ തന്നെ കഴിച്ച് മടുത്തു പോയവർ ഉണ്ടോ. എന്നാൽ അവർക്ക് വേണ്ടി വളരെ വ്യത്യസ്തമായ രീതിയിലും രുചിയിലും ഒരു കിടിലൻ ചപ്പാത്തി തയ്യാറാക്കിയാലോ. ഈ ചപ്പാത്തി കഴിക്കാൻ വേറെ കറികളുടെ ഒന്നും ആവശ്യമില്ല. ഈ പാൽ ചപ്പാത്തി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൊടുക്കുക അതോടൊപ്പം രണ്ട് ടീസ്പൂൺ ഓയിൽ കൂടി ചേർത്തു കൊടുത്താൽ കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് പാല് ചേർത്തുകൊടുത്ത നന്നായി കുഴച്ചെടുക്കുക.
പാലു ചേർത്തു കൊടുക്കുമ്പോൾ ചെറിയ ചൂടുള്ള പാൽ ചേർത്ത് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. എങ്കിലും കൈകൊണ്ട് കുഴച്ചെടുക്കണം എങ്കിൽ മാത്രമേ വളരെ സോഫ്റ്റ് ആയിട്ട് ചപ്പാത്തി കിട്ടുകയുള്ളൂ. ശേഷം ഒരു പാത്രത്തിൽ അടച്ചു മാറ്റി വയ്ക്കുക.
അതിനുശേഷം സാധാരണയായി ചപ്പാത്തി ഉണ്ടാക്കുന്നതുപോലെ ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് പുരത്തി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ട് രണ്ട് ഭാഗവും നന്നായി മൊരിച്ചെടുക്കുക. ചപ്പാത്തി നല്ലതുപോലെ വീർത്തു വരുന്നത് കാണാം. ശേഷം പകർത്തി വെച്ച് രുചിയോടെ കഴിക്കാം. Credit : Kannur kitchen