Special Egg Koththu Porotta : മലയാളികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണപദാർത്ഥങ്ങളിൽ ഒന്നാമതായി നിൽക്കുന്നതാണ് പൊറോട്ട എന്ന് പറയുന്നത്. മലയാളികൾക്കിടയിൽ പൊറോട്ട ഉപയോഗിച്ചുള്ള വിഭവങ്ങളുടെ സ്ഥാനം വളരെ വലുതാണ്. പൊറോട്ട കഴിക്കാൻ ഇഷ്ടമുള്ളവർക്കും പൊറോട്ടയിൽ വെറൈറ്റി വിഭവങ്ങൾ തയ്യാറാക്കുന്നവർക്കുമായി ഇത് ഒരു പുതിയ വിഭവം. തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ രണ്ടു പൊറോട്ടയെടുത്ത് ചെറിയ ചെറിയ കഷണങ്ങളാക്കി കൈകൊണ്ട് ചിക്കി എടുക്കുക. അടുത്തതായി രണ്ടു മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ കലക്കി എടുക്കുക. ഇതോടൊപ്പം തന്നെ നിങ്ങൾക്ക് രുചി കൂട്ടുന്നതിനായി ബീഫ് കറിയോ ചിക്കൻ കറിയോ ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പില രണ്ട് പച്ചമുളക് എന്നിവ ചേർത്തു കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. നന്നായി വഴന്നു വന്നതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച പൊറോട്ട ചേർത്ത് കൊടുക്കുക. നല്ലതുപോലെ മിക്സ് ചെയ്യുക.
പൊറോട്ട ചെറുതായി വാടി വരുമ്പോൾ അതിലേക്ക് ബീഫ് കറിയോ ചിക്കൻ കറിയോ ചേർത്തു കൊടുക്കുക. ഇത് എല്ലാം യോജിപ്പിച്ചതിനു ശേഷം കലക്കി വച്ചിരിക്കുന്ന മുട്ട ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. രണ്ട് തവി ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ ചിക്കി കൊടുക്കുക. മുട്ട നന്നായി വെന്തു പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. ശേഷം രുചിയോടെ കഴിക്കാം. Credit : Kannur kitchen