Making Of Healthy CuCumber Dosa : രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ ഹെൽത്തി ആണെങ്കിൽ മാത്രമേ അന്നേദിവസം മുഴുവൻ വളരെയധികം ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കു. അതുപോലെ തന്നെ രാവിലത്തെ ഭക്ഷണം ആരും ഒരിക്കലും മിസ് ചെയ്യാതിരിക്കുക. ഇത്തരത്തിൽ വളരെയധികം ആരോഗ്യത്തിന് ഗുണം ചെയ്യുന്നതും രുചികരവുമായ ഒരു ദോശ തയ്യാറാക്കിയാലോ. കുക്കുംബർ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു ദോശ തയ്യാറാക്കി എടുക്കാം.
അതിനായി ആദ്യം തന്നെ ഒന്നര കപ്പ് പച്ചരി തലേദിവസം തന്നെ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതുപോലെ തന്നെ കുക്കുംബർ ഒന്നോ രണ്ടോ എണ്ണം എടുത്ത് എല്ലാം കളഞ്ഞ നല്ലതുപോലെ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചു മാറ്റിവയ്ക്കുക. ഒരുമിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പച്ചരി ഇട്ടുകൊടുക്കുക അതോടൊപ്പം മുറിച്ചു വച്ചിരിക്കുന്ന കുക്കുമ്പർ ചേർത്തു കൊടുക്കുക.
ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് രണ്ട് പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. പാത്രം അടച്ച് കുറച്ചു സമയം മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി.
അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ദോശയുടെയും മാവ് ആവശ്യത്തിന് ഒഴിച്ചുകൊടുക്കുക. വേണമെങ്കിൽ കുറച്ച് നെയ്യ് അതിനുമുകളിൽ ആയി തേച്ചു കൊടുക്കാവുന്നതാണ്. ശേഷം രണ്ടു ഭാഗവും നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video creditb: Kannur kitchen