രാവിലെ ബ്രേക്ക് ഫാസ്റ്റിനെ നല്ല സോഫ്റ്റ് നല്ല സോഫ്റ്റ് ദോശ എന്നിവ കഴിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. ഇതെല്ലാം തന്നെ ഇരിക്കുന്നത് ഇത് തയ്യാറാക്കുന്ന മാവിനെ ആശ്രയിച്ചാണ്. മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വന്നാൽ മാത്രമാണ് അത് ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കും അതിന്റേതായ രുചിയും സ്വാദ് ലഭിക്കുന്നത്. വെറും അരക്കപ്പ് ഉഴുന്നുകൊണ്ട് നാല് ലിറ്റർ വരെ ഇഡലി മാവും ദോഷമാവും തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കിയാലോ.
അതിനായി ആദ്യം തന്നെ അരക്കപ്പ് ഉഴുന്ന് ആവശ്യത്തിന് വെള്ളം, അര ടീസ്പൂൺ ഉലുവ ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക. അതുപോലെ തന്നെ മറ്റൊരു പാത്രത്തിൽ മൂന്ന് കപ്പ് പച്ചരിയെടുത്ത് നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക. രണ്ടും നല്ലതുപോലെ കുതിർന്ന വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ആദ്യം പച്ചരി ഇട്ടു കൊടുക്കുക.
അതോടൊപ്പം തന്നെ ഒരു കപ്പ് ചോറ് 3 ചുവന്നുള്ളി ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ചവ്വരി കുതിർത്ത് വെച്ചത് എന്നിവ ചേർത്ത് നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഉഴുന്നും ഉലുവയും ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. നല്ല സോപ്പ് പതയുന്നതുപോലെ പതഞ്ഞ് വരുന്നതുവരെ ഉലുവ അരയ്ക്കേണ്ടതാണ്. ഒട്ടുംതന്നെ തരികൾ ഉണ്ടാകാൻ പാടില്ല.
അതിനുശേഷം ദോശമാവിലേക്ക് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ചപ്പാത്തി കോലിന്റെ പിൻഭാഗം ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഇഡ്ഡലി നന്നായി തന്നെ പതഞ്ഞു പൊങ്ങി വരുന്നതായിരിക്കും. സാധാരണ രീതിയിൽ അടച്ചുവെച്ച് മാവ് പൊന്തി വരുന്നതിനായി മാറ്റിവയ്ക്കുക. നല്ലതുപോലെ പറഞ്ഞു പൊന്തി വന്നതിനുശേഷം ആവശ്യാനുസരണം ഇഡലിയും ദോശയും എല്ലാം ഉണ്ടാക്കാവുന്നതാണ്. Credit : vichus vlogs