Making Of Tasty Soya 65 : സോയാബീൻ ഉപയോഗിച്ചുകൊണ്ട് മസാല കറികളും ഡ്രൈവുകളും എല്ലാം സാധാരണ നമ്മൾ എല്ലാം ഉണ്ടാകുന്നതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ ചിക്കൻ 65 പോലെ തന്നെ സോയ 65 തയ്യാറാക്കാം. ഇതുപോലെ ഒരു രുചിയിൽ ആരും തന്നെ സോയ കഴിച്ചിട്ടുണ്ടാവില്ല. ഇന്ന് തന്നെ തയ്യാറാക്കി നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിന് സോയ എടുക്കുക അതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ച് കുറച്ചു സമയം മാറ്റിവയ്ക്കുക. സോയ നല്ലതുപോലെ സോഫ്റ്റ് ആയി വന്നതിനുശേഷം അതിൽനിന്ന് വെള്ളമെല്ലാം തന്നെ നന്നായി പിഴിഞ്ഞെടുത്തു കളയുക.
അടുത്തതായി കാശ്മീരി മുളകുപൊടി അഞ്ചോ ആറോ എണ്ണം എടുത്ത് ചൂടുവെള്ളത്തിൽ കുറച്ചുസമയം ഇട്ടുവച്ചതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ചെടുത്ത് വയ്ക്കുക. ഈ അരപ്പ് സോയാബീനിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരംമസാല ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഒരു കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, അതുപോലെ തന്നെ കാൽ ടീസ്പൂൺ നല്ലജീരകം പൊടിച്ചത്, ടീസ്പൂൺ മഞ്ഞൾപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി ആവശ്യത്തിന് ഉപ്പ്, ചെറുനാരങ്ങയുടെ പകുതി നീര് അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ തൈര് ചേർക്കുക,
രണ്ട് ടീസ്പൂൺ മൈദ രണ്ട് ടീസ്പൂൺ അരിപ്പൊടി എന്നിവ ചേർക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ സോയാബീനിലേക്ക് തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ മാറ്റിവെക്കുക അതിനുശേഷം എണ്ണയിൽ നല്ലതുപോലെ മൊരിച് എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ടു നുള്ള് പെരുംജീരകം ചേർത്ത് മൂപ്പിക്കുക അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ടു വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് കറിവേപ്പിലയും മൂന്ന് പച്ചമുളക് കീറിയിട്ടും ചേർത്തുകൊടുത്ത മൂപ്പിക്കുക. വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് തന്നതുപോലെ ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് നേരത്തെ അരച്ചുവെച്ച ഉണക്കമുളക് കുറച്ചു ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് വറുത്തു വച്ചിരിക്കുന്ന സോയാബീനും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. മിക്സ് ആയതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Neethus malabar kitchen