ഇന്നത്തെ കാലത്ത് വീടുകൾ മനോഹരമാക്കുന്നതിന് എല്ലാവരും തന്നെയും മുറ്റത്ത് കട്ടകൾ വിരിക്കുന്നത് കാണാറുണ്ട് വളരെ ചുരുക്കം ചിലർ മാത്രമായിരിക്കും വീടിന്റെ മുറ്റത്ത് കട്ടതിരിക്കാതെ ഇരിക്കാറുള്ളത്. ഇതുപോലെ കട്ട വിരിക്കുന്ന മുറ്റം കാണാൻ വളരെയധികം ഭംഗിയാണെങ്കിൽ കൂടിയും മഴക്കാലം ആകുന്നതോടെ അഴുക്കും പായലും അതുപോലെ വഴുക്കലും എല്ലാം വന്ന വളരെയധികം വൃത്തികേടായി പോകുന്നു. അല്ലാത്ത സാഹചര്യങ്ങളിൽ ആണെങ്കിൽ പെട്ടെന്ന് അഴുക്കുപിടിച്ച് നിറമെല്ലാം മങ്ങി പോകുന്നു.
അങ്ങനെ ഉണ്ടാകുമ്പോൾ പഴയതിനേക്കാൾ വളരെയധികം വൃത്തികേട് ആവുകയും ആണ് ചെയ്യുന്നത്. സാധാരണരീതിയിൽ വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കിയാലും അഴുക്കുകൾ എല്ലാം പോകാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇനി ഡൈലുകൾ വൃത്തിയാക്കുന്നതിനായി ഒരു പുതിയ മാർഗം നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് ഏതെങ്കിലും ഒരു സോപ്പുപൊടി ആവശ്യത്തിന് ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ബാത്റൂം കഴുകുന്നതിനായി ഉപയോഗിക്കുന്ന ഹാർപിക് ഒഴിച്ചുകൊടുക്കുക. ഇവയെല്ലാം തന്നെ നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം വഴക്കുപിടി ഭാഗമെല്ലാം ആദ്യം കുറച്ചു വെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കുക.
അതിനുശേഷം തയ്യാറാക്കിവെച്ച ലോഷൻ അഴുക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ ഒഴിച്ചുകൊടുത്ത് ഒരു ചുല് കൊണ്ടോ അല്ലെങ്കിൽ മൂപ്പു കൊണ്ടോ എല്ലാ ഭാഗത്തേക്കും ആക്കുക. ശേഷം 10 15 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം കുറച്ച് വെള്ളം ഒഴിച്ച് നല്ലതുപോലെ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക . ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി നോക്കൂ. അഴക്കുകളെല്ലാം തന്നെ പോയി നല്ല വൃത്തിയുള്ള ടൈലുകൾ ലഭിക്കും. എല്ലാവരും ഇനി ഇതുപോലെ ചെയ്തു നോക്കൂ. Video credit : vichus vlogs