Making Of Potato Fry Side Dish : ഊണ് കഴിക്കാൻ ഒരുപാട് കറികൾ ഉണ്ടെങ്കിൽ കൂടിയും ഇതുപോലെ ഒരു ഫ്രൈ കൂടി തയ്യാറാക്കി നോക്കൂ. ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഫ്രൈ എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നോ രണ്ടോ ഉരുളൻ കിഴങ്ങ് എടുത്ത് നീളത്തിൽ മുറിച്ചെടുക്കുക.
ശേഷം കുറച്ച് സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ രണ്ടു നുള്ള് പെരുഞ്ചീരകം കൂടി ചേർക്കുക. കടുക് നന്നായി പൊട്ടി വരുമ്പോൾ കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം കുറച്ചു വെളുത്തുള്ളി അരിഞ്ഞതും ചേർത്തു കൊടുക്കുക .
വെളുത്തുള്ളി നല്ലതുപോലെ മൂത്ത് വന്നതിനുശേഷം അതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്തു കൊടുക്കുക. വെളിച്ചെണ്ണയിൽ ഇട്ട് ഉരുളൻ കിഴങ്ങ് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് കുറച്ച് വറ്റൽ മുളക് ചതച്ചത് ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി എടുക്കുക. ഒരെണ്ണം ചെറുതായി മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും എരുവിന് ആവശ്യമായ മുളകുപൊടിയും ഒരു നുള്ള് ചെറിയ ജീരകം വറുത്തു പൊടിച്ചതും കൂടി ചേർത്തു കൊടുക്കുക. ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ഒരെണ്ണം കിഴങ്ങിലേക്ക് മസാല എല്ലാം നല്ലതുപോലെ പിടിച്ചതിനു ശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : Neethus malabar kitchen