ഗോതമ്പ് ദോശയും ചപ്പാത്തിയും കഴിച്ച് മടുത്തു പോയോ. എന്നാൽ ഇതുപോലെ ഒരു വിഭവം തയ്യാറാക്കി നോക്കൂ. ഇനിയെത്ര കഴിച്ചാലും മതിയാവില്ല. | Making Of Perfect Wheat Garlic Naan

Making Of Perfect Wheat Garlic Naan : ഗോതമ്പ് പൊടി ഉപയോഗിച്ച് കൊണ്ട് വളരെയധികം രുചികരമായ ഒരു ഗാർലിക് ബട്ടർ നാൻ തയ്യാറാക്കി നോക്കിയാലോ. രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ഇനിയെന്നും ഇത് തന്നെയായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നേമുക്കാൽ കപ്പ് ഗോതമ്പുപൊടി എടുക്കുക. അതിലേക്ക് കാൽ കപ്പ് മൈദ ചേർക്കുക അര ടീസ്പൂൺ സോഡാ പൊടി കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക

ശേഷം അതിലേക്ക് അരക്കപ്പ് തൈര് ചേർത്ത് കൊടുത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ചപ്പാത്തി പരുവത്തിൽ മാവ് തയ്യാറാക്കി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് കൊടുത്ത് വീണ്ടും കുഴച്ചെടുക്കുക. നന്നായി സോഫ്റ്റ് ആയി വരുന്നതിനായി 10 മിനിറ്റ് എങ്കിലും കുഴച്ചു കൊടുക്കുക.

ശേഷം അതിനുമുകളിൽ എണ്ണ തേച്ച് അടച്ചുവയ്ക്കുക. അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. ശേഷം ചെറിയ ഉരുളകളായി ഉരുട്ടി ചപ്പാത്തി പരുവത്തിൽ പരത്തി എടുക്കുക. ഈ പരത്തിയെടുത്ത കുറച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ആവശ്യമെങ്കിൽ മാത്രം കറുത്ത എള്ളും ചേർത്തു കൊടുക്കുക ശേഷം വീണ്ടും പരത്തുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കിയ ചപ്പാത്തി ഇട്ടു കൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അതിനുമുകളിലായി കുറച്ച് നെയ്യോ എണ്ണയോ തേച്ച് കൊടുക്കുക. ഭാഗമായതിനുശേഷം പകർത്തി വയ്ക്കുക. എല്ലാമാവും ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : Fathima curry world

Leave a Reply

Your email address will not be published. Required fields are marked *