മിക്കവാറും എല്ലാ വീടുകളിലും തന്നെ നിലവിളക്കുകൾ ഉണ്ടായിരിക്കും. രാവിലെയും വൈകുന്നേരവും വീട്ടിൽ വിളക്ക് കത്തിക്കുന്ന പതിവുള്ള വീട്ടമ്മമാർക്കും വീട്ടിലെ മറ്റ് അംഗങ്ങൾക്കും അറിയാം ഒരുതവണ കത്തിച്ചു കഴിഞ്ഞാൽ വിളക്ക് എത്രത്തോളം വഴക്ക് പിടിക്കും എന്നത്. വിളക്കിലെ തിരി കഴിഞ്ഞ പാടുകളും അതുപോലെ തന്നെ എണ്ണയും എല്ലാം വിളക്കിൽ അവശേഷിച്ചു വൃത്തികേടായി പോകുന്നു.
ഇതുപോലെയുള്ള സന്ദർഭങ്ങളിൽ സാധാരണ സോപ്പ് ഉപയോഗിച്ച് മാത്രം വൃത്തിയാക്കിയാൽ ഒട്ടും തന്നെ ക്ലീനായി കിട്ടില്ല. അതുകൊണ്ടുതന്നെ ഇനി വിളക്ക് വൃത്തിയാക്കുന്നതിനായി ഒരു പുതിയ സൂത്രം ചെയ്തു നോക്കാം. ആദ്യം തന്നെ ഒരു ഗ്ലാസ് എടുക്കുക അതിലേക്ക് കുറച്ചു വിനാഗിരി ഒഴിക്കുക ശേഷം അതിലേക്ക് കല്ലുപ്പ് ഇട്ടുകൊടുക്കുക കല്ലുപ്പ് ഇല്ലെങ്കിൽ പൊടിയുപ്പ് ചേർത്തുകൊടുത്താലും മതി.
ശേഷം അതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചുകൊടുക്കുക ശേഷം ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഏതെങ്കിലും ഒരു സ്പ്രേ കുപ്പിയിലോ അല്ലെങ്കിൽ സാധാരണ ഒരു കുപ്പിയിൽ ഒഴിച്ചു വയ്ക്കുക. ശേഷം തയ്യാറാക്കിയ ഈ ലിക്വിഡ് ഉപയോഗിച്ചുകൊണ്ട് എത്ര പിടിച്ച വിളക്ക് ആയാലും വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാം.
അതിനായി ആദ്യം തന്നെ വിളക്കെടുത്ത് അതിലേക്ക് ഒഴിച്ചുകൊടുത്ത് കൈകൊണ്ട് എല്ലാ ഭാഗത്തേക്കും എത്തിക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചുനോക്കൂ വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ എല്ലാം ഇളകി വരുന്നത് കാണാം. ശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. ഇന്ന് തന്നെ എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. വളരെ പെട്ടെന്ന് വൃത്തിയായി കിട്ടും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കാൻ മറക്കല്ലേ. Credit : Grandmother tips