Tasty Easy Evening Snack Recipe : ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് പുതിയ രീതിയിൽ ഉള്ള ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. ഒരെണ്ണം മതി വയറു നിറയാൻ. സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ ഇത് വളരെയധികം രുചികരമായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 5 ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുക്കുക. അതൊരു പാത്രത്തിലേക്ക് മാറ്റി നന്നായി ഉടക്കുക അതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
കാൽ കപ്പ് ഗ്രീൻപീസ്, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് മുക്കാൽ ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ ചാർട്ട് മസാല, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ ബ്രെഡ് പൊടിച്ചത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് മല്ലിയില ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി യോജിപ്പിക്കുക. ശേഷം ചെറിയ ഉരുളകൾ കൈകൊണ്ട് ചെറുതായി പരത്തുക. ഏകദേശം ഒരു കട്ട്ലെറ്റിന്റെ വലുപ്പത്തിൽ തയ്യാറാക്കുക. ശേഷം ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലവർ, അര ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കലക്കി എടുക്കുക.
ശേഷം തയ്യാറാക്കിയ കട്ട്ലൈറ്റ് മാവിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിഞ്ഞ് പൊരിച്ചെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് മയോണൈസ് ഒരു കപ്പ് മല്ലിയില ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ ക്യാപ്സിക്കം, മൂന്ന് ടീസ്പൂൺ ചോളം, ഒരു ക്യാരറ്റിന്റെ പകുതി ഗ്രേറ്റ് ചെയ്തത് ഒരു സവാള ചെറുതായി അരിഞ്ഞത്, കുരുമുളകുപൊടി നാല് ടീസ്പൂൺ മയോണൈസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു ബർഗർ ബൺ എടുത്ത് രണ്ടായി മുറിക്കുക.
ശേഷം അതിന്റെ ഒരു ഭാഗത്ത് ആദ്യം കുറച്ചു ടൊമാറ്റോ സോസ് തേയ്ക്കുക ശേഷം കട്ലേറ്റ് വെച്ചുകൊടുക്കുക അതിനുമുകളിൽ പച്ചക്കറികളുടെയും മിക്സ് വെച്ച് കൊടുക്കുക ശേഷം മല്ലിയില ചേർത്ത് തയ്യാറാക്കിയ ചട്നിയും തേച്ച് മറ്റേ ബ്രഡ് ഭാഗം കൊണ്ട് മൂടുക. അടുത്തതായി ഒരു പാത്രത്തിൽ അരക്കപ്പ് മൈദ ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ വെളുത്തുള്ളി പൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കലക്കുക. ഈ ബർഗർ മാവിൽ മുക്കിയ ബ്രഡ് ക്രംസിൽ പൊതിഞ്ഞ് എണ്ണയിൽ പൊരിച്ചെടുക്കുക. വളരെ രുചികരമായ ഈ പുതിയ വിഭവം എല്ലാവരും ഉണ്ടാക്കി നോക്കണേ. Credit : Fathima curry world